SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.34 AM IST

കണ്ണങ്കര - കല്ലറക്കടവ് റോഡിൽ കാലുകുത്താൻ വയ്യ! പൊട്ടിപ്പൊളിഞ്ഞ് റോഡ് , പെടാപ്പാടിൽ നാട്ടുകാർ

kallarkkadve-road-
കല്ലറക്കടവ് റോഡ്

പത്തനംതിട്ട : കണ്ണങ്കര- കല്ലറക്കടവ് റോഡ് തകർന്നിട്ട് നാളുകളായി. അറ്റകുറ്റപ്പണി നടത്തിയാലും ഒരാഴ്ചയ്ക്കുള്ളിൽ വീണ്ടും ഈ റോഡ് തകരുമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നത്. റോഡ് തുടങ്ങുന്ന ഭാഗംതന്നെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഇതുവഴി വാഹന ഗതാഗതം ദുസഹമായിരിക്കുകയാണ്. കണ്ണങ്കര വലഞ്ചുഴി റോഡിൽ നിന്ന് കല്ലറക്കടവ് റോഡിലേക്ക് തിരിയുന്ന ഭാഗമാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. മഴ പെയ്താൽ ഓടയിൽ കൂടി വെള്ളം കുത്തിയൊഴുകുക കൂടി ചെയ്യുമ്പോൾ കാൽനട യാത്രയും ബുദ്ധിമുട്ടാണ്. അത്യാധുനിക രീതിയിൽ റോഡ് പുനർ നിർമ്മിച്ചാലേ തകർച്ചയ്ക്ക് പരിഹാരമാകു. നിരവധി തവണ പി.ഡബ്ല്യു.ഡി അധികാരികൾക്ക് പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. മെറ്റിലുകൾ മാറി കുഴിയായി കിടക്കുന്ന റോഡിൽ ഇരുചക്ര വാഹന യാത്രികർ വീണ് പരിക്ക് പറ്റുന്നത് പതിവാണ്. സ്കൂൾ, കോളേജ് ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റൂട്ടാണിത്. സ്കൂൾ കുട്ടികളടക്കം നടന്ന് പോകുന്നതും ഇതുവഴിയാണ്. വാട്ടർ അതോറിട്ടിയിൽ ജോലിചെയ്യുന്ന ജീവനക്കാരും ഇതുവഴിയാണ് പോകുന്നത്.

റോഡ് തകർച്ചയ്ക്ക് കാരണം

ഈ റോഡിനടിയിൽ കൂടി വാട്ടർ അതോറിട്ടിയുടെ വലിയ പൈപ്പ് കടന്നുപോകുന്നതുകൊണ്ട് ഇവിടെ ഓട നിർമ്മിക്കാൻ കഴിയില്ല. ഈ പൈപ്പുകൾ തുടർച്ചയായി സമ്മർദ്ദം കാരണം പൊട്ടുന്നതാണ് റോഡ് തകരാനുള്ള പ്രധാന കാരണം.

.......................................................................

റോഡ് എത്രയും വേഗം കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എയ്ക്ക് പരാതി നൽകിയിട്ടുണ്ട്.

അഡ്വ.എ.സുരേഷ് കുമാർ

(നഗരസഭ കൗൺസിലർ)​

..........................................................................

റോഡ് നിർമ്മാണത്തിനായുള്ള ഫണ്ടിന് അനുമതി തേടിയിട്ടുണ്ട്. ഇതുവരെ ലഭിച്ചില്ല.

(പി.ഡബ്ല്യു.ഡി അധികൃതർ)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL