SignIn
Kerala Kaumudi Online
Friday, 10 July 2026 11.17 AM IST

പൊൻമുടി റൂട്ടിൽ ലോറി പണിമുടക്കി മൂന്ന്മണിക്കൂർ ഗതാഗതം തർസപ്പെട്ടു

ponmudi

വിതുര: പൊൻമുടി നാലാം വളവിൽ ലോറി പണിമുടക്കി നിന്നതോടെ പൊൻമുടി വിതുര സംസ്ഥാനപാതയിൽ മൂന്ന് മണിക്കൂർ ഗതാഗതം നിലച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്ന് പൊൻമുടി റെസ്റ്റ് ഹൗസിലേക്ക് കമ്പികയറ്റിവന്ന ലോറിയാണ് ഡീസൽ തീർന്നതിനാൽ വഴിയിലായത്. അവധിദിനമായതിനാൽ ഇന്നലെ പൊൻമുടിയിൽ സഞ്ചാരികളുടെ വൻതിരക്കായിരുന്നു. പൊൻമുടിയിലെത്തിയ സംഘങ്ങൾ നിശ്ചിതസമയത്ത് മടങ്ങിപ്പോകാൻ കഴിയാതെ വലഞ്ഞു. പൊൻമുടി സന്ദശിക്കാനെത്തിയ സംഘങ്ങളും കല്ലാറിൽ കുടുങ്ങി. വനപാലകരും പൊലീസും ചേർന്ന് സഞ്ചാരികളെ നിയന്ത്രിച്ചു. വിതുരയിൽ നിന്ന് ഡീസലെത്തിച്ചാണ് ലോറിയെ നടുറോഡിൽനിന്ന് മാറ്റിയത്. ഇന്നലെ രാവിലെ മുതൽ പൊൻമുടി മേഖലയിൽ കനത്ത മഴയായിരുന്നു. രണ്ടാഴ്ച മുമ്പും നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന റെസ്റ്റ് ഹൗസിലേക്ക് ലോഡ് കയറ്റിവന്ന ലോറി കേടായി നടുറോഡിൽ കുടുങ്ങിയിരുന്നു. അന്ന് നാല് മണിക്കൂർ പൊൻമുടി റൂട്ടിൽ ഗതാഗതം തടസപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL