SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.22 AM IST

ലോട്ടറി വില്പനക്കാരനെ കല്ലിന് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു

കൊച്ചി: കുന്നംകുളം സ്വദേശിയായ ഏജന്റിന് ലോട്ടറി വില്പനയ്ക്കിടെ കല്ലുകൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റു. വർഷങ്ങളായി ഹൈക്കോർട്ട് ജംഗ്ഷന് സമീപം വഴിയോരത്ത് തട്ടുകടയിൽ ലോട്ടറി വിൽക്കുന്ന കെ.കെ. അച്യുതനാണ് (66) ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. അക്രമി പാലക്കാട് മണ്ണാർക്കാട് സ്വദേശി അമീൻ (30) എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായി.

കഴിഞ്ഞദിവസം രാവിലെ തട്ടുകടയിൽ ഇരിക്കുമ്പോഴായിരുന്നു ആക്രമണം. കല്ലുമായി എത്തിയ അമീൻ പ്രകോപനമൊന്നുമില്ലാതെയാണ് തലയുടെ വശത്തായി അടിച്ചത്. മൂക്കിൽനിന്ന് ചോരയൊലിച്ച് നിലത്തുവീണ് അച്യുതനെ പരിസരത്തെ കച്ചവടക്കാരും മറ്റും ചേർന്ന് ആദ്യം എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ആക്രമണത്തിൽ തലയോട്ടിക്ക് പൊട്ടലേറ്റിട്ടുണ്ട്. അപകടനില തരണംചെയ്തു. പ്രതിയെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL