SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.22 AM IST

വാഹനങ്ങൾക്ക് രാത്രി തീയിട്ടു; ചെല്ലാനത്ത് ഒരാൾ അറസ്റ്റിൽ

1

പള്ളുരുത്തി: ചെല്ലാനത്ത് നിറുത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട് യുവാവിന്റെ പരാക്രമം. ചെല്ലാനം ഗൊണ്ടുപറമ്പ് മുതൽ കമ്പനിപ്പടി പനക്കേൽ പാലം വരെ റോഡരികിൽ കിടന്ന വാഹനങ്ങളാണ് ഞായറാഴ്ച അർദ്ധരാത്രിക്കു ശേഷം ചെല്ലാനം ഓലേടത്ത് വീട്ടിൽ ശരത്ത് (26) കത്തിച്ചത്.

രണ്ട് ഓട്ടോറിക്ഷകളി​ൽ ഒന്ന് പൂർണമായും നശി​ച്ചു. ഒരു ഓട്ടോ ടാക്സി വാഹനം ഭാഗികമായി കത്തി. ഒരു കാർ മൂടി​യിരുന്ന കവറി​ന്റെ ഭാഗം മാത്രം കത്തി​. മറ്റൊരു കാറിന്റെ ചില്ല് അടിച്ച് തകർത്തു. രണ്ട് സ്കൂട്ടറുകൾ തള്ളി വെള്ളത്തിലിട്ടു.

തീ പടരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തിയതി​നാൽ വലിയ അപകടം ഒഴിവായി. സി.സി.ടിവി ദൃശ്യങ്ങളി​ൽ നി​ന്നാണ് ശരത്തി​നെ തി​രി​ച്ചറി​ഞ്ഞത്. ഇയാൾ മദ്യ ലഹരിയിലായിരുന്നെന്ന് കരുതുന്നു. സംഭവശേഷം വീട്ടിലെത്തി​ ഉറങ്ങിയ ശരത്ത് രാവി​ലെ വള്ളത്തി​ൽ ജോലി​ക്കും പോയി​. തി​രി​കയെത്തി​യപ്പോൾ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഓട്ടോ ഉടമകളായ രതീന്ദ്രദാസി​ന്റെയും ആൽബിയുടെയും പരാതിയിലാണ് നടപടി​. ആൽബി​യുടേതാണ് പൂർണമായും നശി​ച്ച ഓട്ടോ.

ശരത്തി​നെ റി​മാൻഡ് ചെയ്തു. മട്ടാഞ്ചേരി അസി. കമ്മിഷണർ സി.ആർ. സന്തോഷ്, കണ്ണമാലി ഇൻസ്‌പെക്ടർ പി.എസ്. സുബ്രഹ്മണ്യൻ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL