തൃപ്രയാർ: സംസ്ഥാനത്ത് പരമ്പരാഗത മുദ്രപ്പത്രങ്ങൾക്ക് പകരം ഇ-സ്റ്റാമ്പ് സംവിധാനം നിർബന്ധമാക്കിയതോടെ തൃപ്രയാർ, വലപ്പാട് മേഖലകളിലെ ആധാരമെഴുത്ത് വെണ്ടർമാർ കടുത്ത പ്രതിസന്ധിയിൽ. പരിഷ്‌കാരം നടപ്പിലായി രണ്ട് വർഷം പിന്നിടുമ്പോഴും സാങ്കേതിക ബുദ്ധിമുട്ടുകളും അധികച്ചെലവും കാരണം വ്യാപാരികളുടെ വരുമാനത്തിൽ വൻ ഇടിവാണ്്.
മുൻകാലങ്ങളിൽ ചെറുതും വലുതുമായ തുകകളുടെ മുദ്രപ്പത്രങ്ങൾ യഥേഷ്ടം ലഭ്യമായിരുന്നതിനാൽ വെണ്ടർമാർക്ക് കൃത്യമായ വരുമാനം ലഭിച്ചിരുന്നു. എന്നാൽ ഇ-സ്റ്റാമ്പ് വന്നതോടെ കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ അറിയാത്ത മുതിർന്ന വ്യാപാരികൾക്ക് വലിയ തുക ശമ്പളം നൽകി പ്രത്യേക ജീവനക്കാരെ വയ്‌ക്കേണ്ട അവസ്ഥയാണ്. ഇതിന് പുറമെ കമ്പ്യൂട്ടർ, പ്രിന്റിംഗ് മഷി, ഗുണനിലവാരമുള്ള കടലാസ്, വൈദ്യുതി, ഇന്റർനെറ്റ് ചാർജ് എന്നിവയ്ക്കായി വലിയൊരു തുക കൈയിൽ നിന്ന് ചെലവാകുന്നുണ്ടെന്ന് വലപ്പാട്ടെ വെണ്ടർ വ്യാപാരിയായ രാംദാസ് പറയുന്നു. നിലവിലെ വരുമാനം കൊണ്ട് ഈ ചെലവുകൾ പോലും നികത്താനാകാത്ത സ്ഥിതിയാണ്. ഇന്റർനെറ്റ് കണക്ടിവിറ്റി കുറയുന്നതും ട്രഷറി രജിസ്‌ട്രേഷൻ സൈറ്റുകൾ സ്ലോ ആകുന്നതും കാരണം മണിക്കൂറുകളോളമാണ് ഉപഭോക്താക്കൾക്ക് കാത്തുനിൽക്കേണ്ടി വരുന്നത്. ഇത് കച്ചവടം നഷ്ടപ്പെടുത്തുന്നതിനൊപ്പം ജനങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.
വ്യാപാരികളുടെ ആവശ്യങ്ങളേറെ
ഇ-സ്റ്റാമ്പ് പ്രിന്റ് ചെയ്ത് നൽകുന്നതിലെ കാലതാമസം കച്ചവടത്തെ സാരമായി ബാധിക്കുന്നുണ്ട്.
വെണ്ടർ സുധാകരൻ
എങ്ങണ്ടിയൂർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |