
ചാലക്കുടി: കൈത്തൊഴിലിനെ കൈപ്പിടിയിലൊതുക്കി സംരക്ഷിക്കുകയാണ് എലിഞ്ഞിപ്രയിലെ പെരേപ്പാടൻ പോളി. നെല്ലുകുത്തി അരിയും തവിടും വേർത്തിരിക്കുന്ന യന്ത്രങ്ങൾ ഇന്ന് വിരളം. പോയിമറഞ്ഞ ഒരുകാലത്തിന്റെ സംസ്‌കാരം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന പോളിച്ചേട്ടൻ പുതിയ തലമുറയ്ക്ക് ഒരു പാഠംമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് നാടിന്റെ മുക്കിലും മൂലയിലും ഉണ്ടായിരുന്ന നെൽമില്ലുകൾ ഇന്ന് അന്യാതീനമായി. പാടത്തെ കൊയ്ത്തിന് ശേഷം കറ്റമെതിക്കലും നെല്ലു പുഴുങ്ങിയുണക്കലും അക്കാലത്ത് മുഖ്യതൊഴിലായിരുന്നു. പിന്നീട് നെല്ല്, അരിയാക്കുന്ന ശാലകളിലേയ്ക്കുള്ള ഓട്ടമായി. വലിയ തിരക്കായിരുന്നു അന്നൊക്ക നെല്ലുകുത്ത് കേന്ദ്രങ്ങളിൽ. എന്നാൽ ഹരിത വിപ്ലവത്തിന്റെ വരവോടെ കാർഷിക രംഗത്തുണ്ടായ വ്യതിയാനങ്ങൾ ഈ മേഖലയെയും പിടിച്ചുകുലുക്കി.
പുതിയ കൃഷി രീതികളുടെ വരവോടെ നെല്ല് സംഭരിക്കുന്നതിന് മറ്റു സംവിധാനങ്ങളായി. മൊത്തമായി മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് ഇവ കൊണ്ടുപോയി. അവിടെ വച്ച് കൂറ്റൻ യന്ത്രങ്ങളിലായി അരി വേർത്തിരിക്കലായി. മാസത്തിൽ ഒന്നോ രണ്ടോ പേരാണ് നെല്ലുകുത്താൻ കൊണ്ടുവരുന്നതെന്ന് പോളി പറയുന്നു. കൃത്രിമമില്ലാത്തെ അരിയും കന്നുകാലികൾക്കുള്ള തവിടും കൃത്യതയോടെ തയ്യാറാക്കുന്നത് ആർക്കും വേണ്ടെങ്കിലും സംശുദ്ധമായ തന്റെ കൈത്തൊഴിലിനെ കൈപ്പിടിയിലൊതുക്കുകയാണ് പോളിച്ചേട്ടൻ.
കൈത്തൊഴിൽ കൈപ്പിടിയിൽ
നെല്ല് കേവലമൊരു ധാന്യമല്ല പോളിച്ചേട്ടന് രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ്.
നാട്ടിൽ കൃഷിയിടങ്ങൾ കുറഞ്ഞത് നെല്ലുകുത്തു ശാലകളെ ഇല്ലാതാക്കി. എന്നാൽ പിതാവ് ദേവസിയിൽ നിന്നും കൈമാറി കിട്ടിയ നെല്ല്കുത്ത് ശാലയെ ഉപേക്ഷിക്കാൻ 77കാരനായ പോളി തയ്യാറായില്ല. എലിഞ്ഞിപ്ര-ചൗക്ക റോഡിൽ വീടിനോടുചേർന്ന് പ്രവർത്തിക്കുന്ന മില്ലിൽ ധാന്യങ്ങൾ പൊടിപ്പിക്കലാണ് പ്രധാന ജോലി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |