
തൃശൂർ: ജി.ഇ.സി തൃശൂരിലെ 2026 ബാച്ച് ബി.ടെക് സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ മികച്ച പ്രോജക്ട് വർക്കിനുള്ള 'സ്‌മൈൽസ് അഞ്ജിത സുരേഷ് എൻഡോവ്‌മെന്റ് അവാർഡുകൾ' വിതരണം ചെയ്തു. കോളേജ് മില്ലേനിയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ അവാർഡുകൾ സമ്മാനിച്ചു. സ്‌മൈൽസ് സ്റ്റുഡന്റ് വെൽഫെയർ ചാരിറ്റബിൾ സൊസൈറ്റി, ജി.ഇ.സി അലുമിനി അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. സ്‌മൈൽസ് രക്ഷാധികാരിയും എഴുത്തുകാരിയുമായ പ്രൊഫ. സാറാ ജോസഫ്, പ്രിൻസിപ്പൽ ഡോ. ജയൻ എന്നിവർ സംസാരിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |