SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.56 AM IST

മാഗസിൻ പ്രകാശനം

magasin

പേരാമംഗലം: ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് പേരാമംഗലം ശ്രീദുർഗാവിലാസം സ്‌കൂളിലെ കുട്ടികൾ തയ്യാറാക്കിയ പ്രത്യേക മാഗസിൻ പ്രകാശനം ചെയ്തു. സ്‌കൂൾ അസംബ്ലിയിൽ വെച്ചു നടന്ന ചടങ്ങിൽ ജില്ലാ ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി ഡേവിഡ് ആന്റോ പ്രകാശന കർമ്മം നിർവഹിച്ചു.
ലോകകപ്പിൽ മത്സരിച്ച എല്ലാ രാജ്യങ്ങളെയും കുറിച്ച് വിദ്യാർത്ഥികൾ ക്ലാസ് തലത്തിൽ തയ്യാറാക്കിയ ചാർട്ടുകൾ സംയോജിപ്പിച്ചാണ് മാഗസിൻ നിർമ്മിച്ചത്.മുൻ സന്തോഷ് ട്രോഫി താരവും സ്‌കൂൾ ഫുട്ബാൾ ടീം കോച്ചുമായ കെ.എ.ലോറൻസ്, പ്രധാനാദ്ധ്യാപകൻ എം.എസ്.രാജു, സീനിയർ അദ്ധ്യാപിക എ. സീതാലക്ഷ്മി, പി.ജി.വിഷ്ണു, ഇ.ആർ.അനൂപ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL