SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.40 AM IST

ഓണാഘോഷവും സമാദരണ സദസും

news-photo

ഗുരുവായൂർ: ഗുരുവായൂർ സായി മന്ദിരത്തിൽ സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും സമാദരണ സദസും സംഘടിപ്പിച്ചു. ഗുരുവായൂർ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സുരേന്ദ്രൻ മങ്ങാട് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. മൗനയോഗി ഹരിനാരായണൻ അദ്ധ്യക്ഷനായി. ഒട്ടൻതുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥിനെ ചടങ്ങിൽ ആദരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി 251 കുടുംബങ്ങളിലേക്ക് ഓണക്കിറ്റുകളും ഓണക്കോടിയും വിതരണം ചെയ്തു. ഓണ സദ്യയും കലാപരിപാടികളും ഉണ്ടായി. വാർഡ് കൗൺസിലർ ബിന്ദു നാരായണൻ, സബിത രഞ്ജിത്, സതീഷ് ഗുരുവായൂർ, രേണുകശങ്കർ, സായിശ്രീ മേനോൻ, കെ. ആർ. പ്രവിൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL