
കൊച്ചി: ബാങ്ക് ഓഫ് ബറോഡയുടെ 119-ാം സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ഡിജിറ്റൽ, റീട്ടെയിൽ, എം.എസ്.എം.ഇ മേഖലകൾക്കായി പുതിയ പദ്ധതികൾ ആരംഭിച്ചു 'വിശ്വാസത്തിന്റെ നേതൃത്വം' എന്ന പ്രമേയത്തോടെ പുതിയ 'ബോബ് വേൾഡ്' ആപ്പ്, ഗ്ലോബൽ ഇന്നവേഷൻ സെന്റർ, 119 പുതിയ ബിസിനസ് കറസ്‌പോണ്ടന്റ് കേന്ദ്രങ്ങൾ എന്നിവയ്ക്ക് തുടക്കമായി. സമഗ്രത, നവീനത, പങ്കാളിത്തം എന്നിവയിൽ ബാങ്കിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്ന 'വിശ്വാസത്തിന്റെ നേതൃത്വം' എന്നതാണ് ഈ വർഷത്തെ സ്ഥാപക ദിന സന്ദേശം. ചടങ്ങിലെ മുഖ്യാതിഥിയും ബാങ്കിന്റെ ആഗോള ബ്രാൻഡ് അംബാസഡറുമായ സച്ചിൻ തെണ്ടുൽക്കർ 'ബോബ് വേൾഡ്' മൊബൈൽ ബാങ്കിംഗ് ആപ്പ് ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കൾക്ക് കൂടുതൽ ലളിതവും സുരക്ഷിതവും വേഗമേറിയതും വ്യക്തിഗതവുമായ ഡിജിറ്റൽ ബാങ്കിംഗ് അനുഭവം നൽകുന്നതിനായി ഈ ആപ്പ് പുതിയ രീതിയിൽ വികസിപ്പിച്ചെടുത്തതാണ്. ബാങ്ക് ഒഫ് ബറോഡയുടെ എം.ഡിയും സി.ഇ.ഒയുമായ ചടങ്ങിൽ ദേബദത്ത ചന്ദ് ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |