SignIn
Kerala Kaumudi Online
Saturday, 24 October 2026 2.10 AM IST

മനോജ് പസംഘ ആശിർവാദ് മൈക്രോ ഫിനാൻസ് എം.ഡി

manoj-pasangha

കൊച്ചി: മണപ്പുറം ഫിനാൻസിന്റെ ഉപസ്ഥാപനമായ ആശിർവാദ് മൈക്രോ ഫിനാൻസിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ജി.ഡി. മനോജ് പസംഘയെ നിയമിച്ചു. റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് നിയമനം.

2025 ഒക്ടോബറിൽ കോ-സി.ഇ.ഒയായി ചേർന്ന മനോജിന്റെ നേതൃത്വത്തിൽ കമ്പനി പ്രവർത്തനലാഭത്തിലേക്ക് തിരിച്ചെത്തി. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 21 കോടി രൂപ അറ്റാദായവും രേഖപ്പെടുത്തി.

വായ്പകളുടെ ഗുണനിലവാരം, തിരിച്ചടവ് ശേഖരണത്തിലെ കാര്യക്ഷമത, സാങ്കേതികവിദ്യ, ഉപഭോക്തൃസേവനം, ഭരണനിർവഹണം എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് മുൻഗണനയെന്ന് മനോജ് പസംഘ വ്യക്തമാക്കി. ഉത്തരവാദിത്തപൂർണവും സുസ്ഥിരവുമായ വളർച്ചയാണ് ലക്ഷ്യമെന്ന് ആശിർവാദ് മൈക്രോ ഫിനാൻസ് ചെയർമാൻ വി.പി. നന്ദകുമാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MICRO FINANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360