ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളും സഹോദരങ്ങളുമായ രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും തമ്മിൽ അസ്വാരസ്യം നിലനിൽക്കുന്നതായി ബിജെപിയുടെ ആരോപണം. പ്രിയങ്കാഗാന്ധിയുടെ മകൻ റൈഹാൻ വദ്രയുടെ ചിത്രപ്രദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ രാഹുൽ ഗാന്ധി മൗനം പാലിക്കുന്നതിനെ ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപിയുടെ ആരോപണം.
കോൺഗ്രസിനുള്ളിൽ രാഹുലും പ്രിയങ്കയും തമ്മിൽ പോരാട്ടം നടക്കുന്നുണ്ടെന്നാണ് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പ്രതികരിച്ചത്. ഡൽഹിയിലെ ബിക്കാനീർ ഹൗസിൽ 'നോ ഐഡിയ ഈസ് ഫൈനൽ' എന്ന പേരിൽ റൈഹാൻ വദ്ര സംഘടിപ്പിച്ച ചിത്രപ്രദർശനത്തിൽ നിന്ന് 75 ചിത്രങ്ങൾ മാറ്റണമെന്ന് അധികൃതർ സമ്മർദം ചെലുത്തിയതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. പ്രദർശനത്തിന് മണിക്കൂറുകൾക്ക് മുൻപാണ് ഡൽഹിയിലെ യുവജന പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ നീക്കണമെന്ന് ബിക്കാനീർ ഹൗസ് മാനേജ്മെന്റെ അറിയിച്ചത്.
അതേസമയം, താൻ സമ്മർദത്തിന് വഴങ്ങിയില്ലെന്നാണ് റെയ്ഹാൻ ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. പ്രദർശനം ആരംഭിക്കാൻ അഞ്ചുമണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് അധികൃതർ നിലപാടെടുത്തത്. ആകെ പ്രദർശിപ്പിക്കാൻ നിശ്ചയിച്ചിരുന്നത് 105 ചിത്രങ്ങളാണെന്നും റെയ്ഹാൻ വ്യക്താക്കി. ചിത്രങ്ങൾ മാറ്റാത്തപക്ഷം പരിപാടി റദ്ദാക്കുമെന്ന് സംഘാടകർ ഭീഷണിപ്പെടുത്തിയതായും റെയ്ഹാൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. രാജ്യത്ത് തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ രേഖപ്പെടുത്തുക എന്നതായിരുന്നു തന്റെ ഉദ്ദേശ്യമെന്ന് റെയ്ഹാൻ പ്രതികരിച്ചു. കലാപരമായി ആളുകൾ ഒന്നിച്ചുചേരുമ്പോഴുള്ള നീക്കങ്ങളുടെ താളവും കവിതയും പകർത്തുക എന്നതായിരുന്നു തന്റെ ആശയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാറ്റേണ്ട ചിത്രങ്ങളിൽ ദേശീയ പതാക ഉൾക്കൊള്ളുന്ന രണ്ട് ചിത്രങ്ങളും ഉണ്ടായിരുന്നു. അവ മാറ്റാൻ ഒരുക്കമല്ലെന്ന് പറഞ്ഞപ്പോൾ ബിക്കാനിർ ഹൗസിലെ ജീവനക്കാരിൽ ഒരാൾ അതിൽ ഒരു ചിത്രം എടുത്തുകൊണ്ട് പുറത്തേക്കുപോയിയെന്നും റെയ്ഹാൻ വ്യക്തമാക്കി. ആകെ 74 ചിത്രങ്ങൾ മാറ്റി. 74 എണ്ണം നീക്കം ചെയ്തതോടെ ഗാലറിയുടെ ചുമരുകളിൽ ആണികളും ഒഴിഞ്ഞ ഇടങ്ങളുമാണ് കൂടുതൽ ഉണ്ടായിരുന്നത്.
The BJP alleged a rift between Rahul and Priyanka Gandhi over Raihan Vadra’s art exhibition, where 74 photographs were reportedly removed following objections from Bikaner House authorities.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |