തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഗ്രാമിന് 50 രൂപ കൂടി 13,135 രൂപയായി. പവന് 400 രൂപ കൂടി 1,05,080 രൂപയിലെത്തി. ഇന്നലെയും വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഗ്രാമിന് 13,085 രൂപയും പവന് 1,04,680 രൂപയായിരുന്നു വില. രാജ്യാന്തരവില നേരിയതോതിൽ തിരിച്ചുകയറിയതാണ് കേരളത്തിലും വില കൂടാനിടയാക്കിയത്.
അതേസമയം, തുടർച്ചയായ നാലുദിവസത്തെ നഷ്ടത്തിന് വിരാമമിട്ട് ഇന്ത്യൻ ഓഹരിവിപണി തിങ്കളാഴ്ച നേട്ടത്തിൽ അവസാനിച്ചിരുന്നു. സെൻസെക്സ് 482.92 പോയിന്റ് ഉയർന്ന് 73,606.75ലും നിഫ്റ്റി 153.20 പോയിന്റ് നേട്ടവുമായി 22,753.20ലുമെത്തി.
മെറ്റൽ, ഫാർമസ്യൂട്ടിക്കൽ, ഐ.ടി ഓഹരികളിലെ വാങ്ങലാണ് വിപണിക്ക് കരുത്തായത്. നിഫ്റ്റി മെറ്റൽ സൂചിക 2.21 ശതമാനവും ഹെൽത്ത്കെയർ, ഫാർമ സൂചികകൾ 1.7 ശതമാനവും ഉയർന്നു. ഐ.ടി ഓഹരികളിലും നേട്ടമുണ്ടായി. ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഓഹരി ഏഴ് ശതമാനത്തിനടുത്ത് ഉയർന്നു. ജെ.എസ്.ഡബ്ല്യു സ്റ്റീൽ, ബി.എസ്.ഇ ഓഹരികളും മുന്നേറി.
ആഗോള അനിശ്ചിതത്വവും ഉയർന്ന ക്രൂഡ് വിലയും രൂപയുടെ ദൗർബല്യവും കണക്കിലെടുത്ത് നിക്ഷേപകർ ജാഗ്രതയോടെയാണ് നീങ്ങുന്നത്. അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ തീരുമാനവും കമ്പനികളുടെ ത്രൈമാസ ഫലങ്ങളും വിപണിയുടെ അടുത്ത നീക്കത്തിൽ നിർണായകമാകും.
സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 220 രൂപയാണ്. 10 ഗ്രാമിന് 2,200 രൂപയും 100 ഗ്രാമിന് 22,000 രൂപയുമാണ്.
Gold prices in Kerala recorded another increase today. The price of gold rose by ₹50 per gram to ₹13,135, while the price per sovereign (8 grams) increased by ₹400 to ₹1,05,080. Gold prices had also risen yesterday, when a gram cost ₹13,085 and a sovereign was priced at ₹1,04,680. A slight recovery in international gold prices contributed to the increase in Kerala.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |