SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.48 AM IST

ഇന്ത്യ സഖ്യത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമം: അഖിലേഷ്

d

ന്യൂഡൽഹി: ഉത്തർപ്രദേശിൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചയ്ക്കിടെ ഇന്ത്യ സഖ്യത്തിൽ ഭിന്നതയുണ്ടാക്കാൻ ബി.ജെ.പി വ്യാജ പോസ്റ്ററുകൾ സ്ഥാപിക്കുന്നുവെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിന് 200 സീറ്റുകൾ അവകാശപ്പെടുന്ന പോസ്റ്ററുകൾ ലക്നൗവിലും റായ്ബറേലിയിലും ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണിത്.

'200 സീറ്റ് ഹഖ് ഹേ ഹമാരാ, യു.പി കോ ഹേ രാഹുൽ ഗാന്ധി പർ ഭരോസാ' (200 സീറ്റുകൾ ഞങ്ങളുടെ അവകാശം,യു.പിക്ക് രാഹുലിൽ വിശ്വാസം) എന്ന മുദ്രാവാക്യമാണ് പോസ്റ്ററുകളിലുള്ളത്. സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക ഗാന്ധി എന്നിവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അനുമതിയില്ലാതെയും നിശ്ചിത ഫീസ് അടയ്ക്കാതെയും പോസ്റ്ററുകൾ സ്ഥാപിക്കാൻ അനുവദിച്ച തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടു. ഫീസ് അടച്ചാൽ രസീത് ലഭിക്കുമെന്നും അതിലൂടെ പോസ്റ്ററുകൾ സ്ഥാപിച്ചവരെ തിരിച്ചറിയാനാകുമെന്നും ചൂണ്ടിക്കാട്ടിയ അഖിലേഷ്, സംഭവങ്ങളുടെ തീയതി തിരിച്ചുള്ള രേഖകൾ തന്റെ പാർട്ടി സൂക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AKHILESHH, INDIA ALLIANCE, NATIONALNEWS, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360