
ഇൻക്ളൂസിവ് അത്ലറ്റിക്സിൽ പാലക്കാട് ഓവറാൾ ചാമ്പ്യന്മാർ, ഗെയിംസിൽ കോഴിക്കോട്
കോഴിക്കോട്: സംസ്ഥാന കായികമേളയുടെ ഭാഗമായി നടന്ന ഇൻക്ലൂസീവ് അത്ലറ്റിക്സിൽ പാലക്കാടിന് ഓവറോൾ ചാമ്പ്യൻഷിപ്പ്. ഗെയിംസിൽ കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനം നേടിയത്. അത്ലറ്റിക് മത്സരങ്ങളിൽ പാലക്കാട് 44 പോയിന്റും ഗെയിംസിൽ കോഴിക്കോട് 56 പോയിന്റും നേടി.
അഞ്ച് സ്വർണം, മൂന്ന് വെള്ളി, ഒരു വെങ്കലം എന്നിവയുൾപ്പെടെ 44 പോയിന്റ് നേടിയാണ് പാലക്കാട് അത്ലറ്റിക് മീറ്റിൽ ഒന്നാമതെത്തിയത്. മൂന്ന് സ്വർണം, ഒരു വെള്ളി, അഞ്ച് വെങ്കലം എന്നിവയോടെ 44 പോയിന്റ് നേടിയ കോഴിക്കോട് രണ്ടാം സ്ഥാനം സ്വന്തമാക്കി. രണ്ട് സ്വർണം, രണ്ട് വെള്ളി, നാല് വെങ്കലം എന്നിവയുൾപ്പെടെ 32 പോയിന്റ് നേടിയ തിരുവനന്തപുരം മൂന്നാം സ്ഥാനത്തെത്തി.
ഗെയിംസ് വിഭാഗത്തിൽ അഞ്ച് സ്വർണവും ഒരു വെള്ളിയും നേടി 56 പോയിന്റോടെയാണ് കോഴിക്കോട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ട് സ്വർണം, രണ്ട് വെള്ളി, മൂന്ന് വെങ്കലം എന്നിവയുൾപ്പെടെ 38 പോയിന്റ് നേടിയ തിരുവനന്തപുരം രണ്ടാം സ്ഥാനത്തെത്തി. ഒരു സ്വർണം, മൂന്ന് വെള്ളി, ഒരു വെങ്കലം എന്നിവയോടെ 30 പോയിന്റ് നേടിയ തൃശൂർ മൂന്നാം സ്ഥാനം നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |