
ചെന്നൈ: കനത്ത മഴയും മണ്ണിടിച്ചിലും കാരണം നീലഗിരി മൗണ്ടെയ്ൻ റെയിൽവേ സർവീസുകൾ 29 വരെ റദ്ദാക്കി. മേട്ടുപ്പാളയംഊട്ടി (56136) ഊട്ടിമേട്ടുപ്പാളയം (56137) പാസഞ്ചർ ട്രെയിനുകളുടെ സർവീസാണ് നിറുത്തിവച്ചത്.കഴിഞ്ഞദിവസങ്ങളിലെ കനത്തമഴയിൽ നീലഗിരി റെയിൽപാതയിലെ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായിരുന്നു. പലയിടങ്ങളിലും ട്രാക്കുകളിലേക്ക് മരങ്ങളും കടപുഴകി വീണു. ഇതേത്തുടർന്നാണ് സർവീസുകൾ റദ്ദാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |