പാരിസ്: ജീവിതച്ചെലവ് വർദ്ധനവിനെതിരെ ഫ്രാൻസിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമാകുന്നതിനാൽ രാജ്യത്ത് സുരക്ഷ ശക്തമാക്കി സർക്കാർ. ജലപീരങ്കി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വിന്യസിച്ചാണ് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന പ്രതിഷേധങ്ങൾ പലയിടങ്ങളിലും കലാപത്തിലും കൊള്ളയിലും നാശനഷ്ടങ്ങളിലും കലാശിച്ചിരുന്നു. ഈ സാഹചര്യത്തിൽ 70,000 പൊലീസുകാരെ വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 135 പേരെ നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. നിരവധി ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ 3000ഓളം കടകൾ കൊള്ളയടിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. പ്രതിഷേധങ്ങൾ കനക്കുന്ന സാഹചര്യത്തിൽ പാരീസിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പാരീസിലെ പ്രധാന മ്യൂസിയങ്ങളായ ലൂവ്ര്, ഓർസെ എന്നിവ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ പാരിസിൽ നടത്താനിരുന്ന പ്രതിഷേധങ്ങൾക്ക് പൊലീസ് അവസാന നിമിഷം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രകടനങ്ങൾ നഗരത്തിന്റെ തെക്കുകിഴക്കൻ അതിർത്തിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. നിർദ്ദേശം ലംഘിച്ച് പ്രതിഷേധം നടത്തിയവർക്ക് നേരെ പൊലീസ് കണ്ണീർവാതകവും പ്രയോഗിച്ചു.
ഉന്നതവിദ്യാഭ്യാസത്തിന് 2.5 ലക്ഷം അധിക സീറ്റുകൾ, മാസംതോറും 200 യൂറോ വിദ്യാർത്ഥി ഗ്രാന്റ്, വേതന-പെൻഷൻ വർദ്ധന എന്നിവയാണ് പ്രതിഷേധം നടത്തുന്നവരുടെ ആവശ്യങ്ങൾ. ഫ്രാൻസിന് പുറമെ ഇറ്റലി, സ്‌പെയിൻ, പോർച്ചുഗൽ, അൽബേനിയ തുടങ്ങിയ രാജ്യങ്ങളിലും സർക്കാരിനെതിരെ സമരങ്ങൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
France has significantly heightened security in Paris as student protests against rising living costs turn violent. Police deployed 7,000 officers, using water cannons and tear gas, arresting 135. The unrest led to looting, property damage, and closure of major sites like the Louvre. Protesters demand education seats and grants amidst fears of broader regional spread.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |