SignIn
Kerala Kaumudi Online
Saturday, 05 September 2026 12.18 PM IST

ഒരു കാബിൻ ക്രൂവിന്റെ ശമ്പളമാണോ ഈ പറയുന്നത്! ആയിരവും പതിനായിരവുമല്ല, ലക്ഷങ്ങൾ

indigo-crew
പ്രതീകാത്മക ചിത്രം

ക്യാബിൻ ക്രൂ ജോലി സ്വപ്നം കാണുന്ന നിരവധി യുവാക്കൾ നമ്മുടെ നാട്ടിലുണ്ട്. ഗ്ലാമറസ് ജോലിയെന്ന ഇമേജും മികച്ച ശമ്പള പാക്കേജ് ലഭിക്കുമെന്ന വിശ്വാസവുമാണ് യുവാക്കളെ കാബിൻ ക്രൂ ജോലിയിലേക്ക് ആകൃഷ്ടരാക്കുന്നത്. മാത്രമല്ല, ഈ ജോലി ലഭിച്ചാൽ ലോകത്തിലെ ഏത് നഗരത്തിലും എപ്പോൾ വേണമെങ്കിലും യാത്ര ചെയ്യാം എന്നതും മറ്റൊരു പ്രത്യേകതയാണ്. ഇന്ത്യയിൽ സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളിലും വച്ച് ജനപ്രിയമായ ഒന്ന് ഇൻഡിഗോ എയർലൈനാണ്. അതുകൊണ്ട് തന്നെ ഇൻഡിഗോ എയർലൈനിൽ ഒരു ക്രൂ ആംഗത്തിന് ലഭിക്കുന്ന ശമ്പള ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

എവിയേഷൻ എ2ഇസഡ് പറയുന്നത് അനുസരിച്ച് ഇൻഡിഗോയിൽ പുതുതായി നിയമിക്കപ്പെട്ട ഒരു കാബിൻ ക്രൂ അംഗത്തിന് സ്ഥിരമായ ചുമതലകൾ ലഭിച്ചാൽ പ്രതിമാസം ഏകദേശം 40,000 രൂപ മുതൽ 55,000 രൂപ വരെ വരുമാനം ലഭിക്കും. എന്നാൽ പറക്കൽ സമയം, ഇൻസെന്റീവുകൾ, റൂട്ട് അസൈൻമെന്റുകൾ, നിങ്ങളുടെ ബേസ് ലൊക്കേഷൻ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും യഥാർത്ഥ പ്രതിമാസ വരുമാനം. ഡൽഹി, മുംബയ്, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ക്രൂ അംഗങ്ങളുടെ ശമ്പളം ജോലിയുടെ ആദ്യ വർഷങ്ങളിൽ പ്രധാനമായും ഈ പരിധിക്കുള്ളിലാണ് വരുന്നത്.

പരിചയ സമ്പന്നരായ ക്രൂവിന് ലഭിക്കുന്ന ശമ്പളം?

പരിചയസമ്പത്ത് കൂടുന്നതിന് അനുസരിച്ച് നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ അളവും കൂടും. കൂടുതൽ പരിചയസമ്പന്നരായ ഇൻഡിഗോ ക്യാബിൻ ക്രൂ അംഗങ്ങൾക്ക് പ്രതിമാസം ഏകദേശം 60,000 മുതൽ 85,000 രൂപ വരെ വരുമാനം ലഭിക്കാം. റൂട്ട് അസൈൻമെന്റുകൾ, പറക്കൽ സമയം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ശമ്പളം നിശ്ചയിക്കുന്നത്. ഇതിനർത്ഥം പ്രതിമാസ തുക ഒരിക്കലും സ്ഥിരമായിരിക്കില്ല. ജീവനക്കാരന്റെ ഡ്യൂട്ടി ഷെഡ്യൂളും വിമാനയാത്രകളും അനുസരിച്ച് അതിൽ മാറ്റം വരാം.

സീനിയർ ഇൻഡിഗോ ക്യാബിൻ ക്രൂവിന്റെ ശമ്പളം?

സീനിയർ ലെവലിലേക്ക് ഉയർന്നാൽ നിങ്ങളുടെ ശമ്പളം ഏറ്റവും ഉയർന്ന നിലയിലായിരിക്കും. വിമാന സർവീസുകൾ സജീവമായിരിക്കുകയും ഉത്തരവാദിത്തങ്ങൾ കൂടുതലായിരിക്കുകയും ചെയ്യുന്ന സമയങ്ങളിൽ, ലീഡ് ക്യാബിൻ അറ്റൻഡന്റ് അല്ലെങ്കിൽ ഇൻഫ്‌ളൈറ്റ് സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് പ്രതിമാസം ഏകദേശം 90,000 മുതൽ 1.2 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുമെന്ന് ഏവിയേഷൻ എ2ഇസഡ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കാബിൻ ക്രൂ അംഗങ്ങളുടെ ശമ്പളവിവരങ്ങൾ ഇൻഡിഗോ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ക്രൂ അംഗങ്ങൾ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് മൂന്ന് മാസത്തെ തീവ്രമായ പരിശീലനത്തിന് വിധേയരാകേണ്ടതുണ്ട്. തങ്ങളുടെ ക്യാബിൻ ക്രൂ വിഭാഗത്തിൽ ചേരുന്നതിന് മുൻപ് ക്യാബിൻ ക്രൂ ആയി പ്രവർത്തിച്ചുള്ള പരിചയം ആവശ്യമില്ലെന്നും എയർലൈൻ വ്യക്തമാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIGO CREW SALARY, INDIGO CABIN CREW, CABIN CREW SALARY INDIA, INDIGO EMPLOYEE BENEFITS, INDIGO AIRLINE JOBS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360