ലണ്ടൻ: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീനയോട് തോറ്റ് പുറത്തായതിന് പിന്നാലെ ഈജിപ്റ്റ് താരം മുസ്തഫ സിക്കോ നടത്തിയ പ്രതികരണം ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നു. മെസി എക്കാലത്തെയും മികച്ച കളിക്കാരനാണെന്ന് സമ്മതിക്കുമ്പോഴും ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാമനെന്ന സിക്കോയുടെ പ്രസ്താവനയാണ് ചർച്ചയാകുന്നത്.
‘മെസി ഫുട്ബോളിലെ മഹാനായ കളിക്കാരനാണ്. എന്നാൽ ക്രിസ്റ്റ്യാനോയ്ക്ക് ശേഷം മാത്രം. കാരണം ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരുപാട് ഇഷ്ടപ്പെടുന്നു. ഗ്രൗണ്ടിൽ ഇറങ്ങിയപ്പോൾ മെസി അവിടെയുണ്ടെന്ന് പോലും എനിക്ക് തോന്നിയിരുന്നില്ല'– സിക്കോ പറഞ്ഞു.
ക്വാർട്ടർ ഫൈനലിൽ അർജന്റീനയ്‌ക്കെതിരായ മത്സരത്തിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ റഫറിയുടെ തീരുമാനങ്ങൾക്കെതിരെ സിക്കോ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ടൂർണമെന്റ് മുൻകൂട്ടി നിശ്ചയിച്ചതാണ്. മത്സരത്തിലുടനീളം വ്യക്തമായ അനീതിയാണ് നടന്നത്. ഒരു രാജ്യത്തിന്റെ മുഴുവൻ പരിശ്രമത്തെയും റഫറി തകർത്തുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Egyptian player Mostafa Ziko sparked discussion following his team's defeat to Argentina in the FIFA World Cup quarter-finals. Ziko stated Lionel Messi is a great player, but Cristiano Ronaldo is superior. He further alleged clear referee injustice during the match against Argentina, claiming the tournament was pre-determined and officials ruined his country's efforts.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |