SignIn
Kerala Kaumudi Online
Tuesday, 14 July 2026 4.45 AM IST

ഇനി വൺഡേയിൽ നോക്കാം

cricket

ബർമിംഗ്ഹാം : അയർലാൻഡിനോടും ഇംഗ്ളണ്ടിനോടുമുള്ള ട്വന്റി-20പരമ്പരകളിൽ ഒറ്റക്കളിപോലും ജയിക്കാൻ കഴിയാതിരുന്ന ഇന്ത്യ ഇനി ഇംഗ്ളണ്ടിനോട് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ കളിക്കാൻ ഇറങ്ങുന്നു. ഇന്ന് ബർമിംഗ്ഹാമിലാണ് ആദ്യ ഏകദിനം.ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും കളിക്കുന്നുണ്ട്. ശ്രേയസ് അയ്യരാണ് ഉപനായകൻ.

പുതിയ നായകൻ ശ്രേയസ് അയ്യർക്ക് കീഴിൽ തുടർച്ചയായ ഏഴ് ട്വന്റി-20കളിൽ ഒന്നുപോലും ജയിക്കാൻ കഴിയാതിരുന്നതോടെ ഈ ഫോർമാറ്റിലെ ഇന്ത്യയുടെ ഒന്നാം റാങ്കും നഷ്ടമായി. 1601 ദിവസത്തിന് ശേഷമാണ് ഇന്ത്യ ഐ.സി.സി റാങ്കിംഗിലെ ഒന്നാം സ്ഥാനത്തുനിന്നിറങ്ങുന്നത്. വൈഭവിനെ പരീക്ഷിച്ചതും അതിനായി സഞ്ജുവിനെ മാറ്റിനിറുത്തിയതും ഗുണം ചെയ്തില്ല.ഏകദിനത്തിലും അത്തരം സ്ഥിതിവരുത്താതിരിക്കാനാണ് ഇന്ത്യൻ ശ്രമം.

ഇന്ത്യൻ ടീം ഇവരിൽ നിന്ന് : ശുഭ്മാൻ ഗിൽ (ക്യാപ്ടൻ),രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി, കെ.എൽ രാഹുൽ,ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, ശിവം ദുബെ,അക്ഷർ പട്ടേൽ,വാഷിംഗ്ടൺ സുന്ദർ,അർഷ്ദീപ് സിംഗ്,ജസ്പ്രീത് ബുംറ,ഗുർപ്രീത് ബ്രാർ,കുൽദീപ് യാദവ്,പ്രസിദ്ധ് കൃഷ്ണ,പ്രിൻസ് യാദവ്.

3.30 pm മുതൽ സോണി സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360