ചെന്നൈ: തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി സി ജോസഫ് വിജയ് ചെന്നൈ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ട പദ്ധതിയിലെ പൂനമല്ലി - വടപളനി പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും മെട്രോയിൽ യാത്ര നടത്തുകയും ചെയ്തു. കോറിഡോർ 4 (യെല്ലോ ലൈൻ) ഭാഗമായി ഏകദേശം 4,900 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച 15 കിലോമീറ്റർ ദൈർഘ്യമുള്ള ഈ മേൽപ്പാല മെട്രോ പാതയിൽ 11 സ്റ്റേഷനുകളുണ്ട്.
ഓപ്പറേറ്ററില്ലാത്ത ട്രെയിൻ സർവീസുകളെ പിന്തുണയ്ക്കുന്ന അത്യാധുനിക സിഗ്നലിംഗ് സംവിധാനങ്ങളും 3.7 കിലോമീറ്റർ ദൈർഘ്യമുള്ള ഡബിൾ ഡെക്കർ ഘടനയും ഈ പാതയുടെ പ്രത്യേകതയാണ്. പൂനമല്ലി ബൈപാസ്, പൂനമല്ലി ബസ് സ്റ്റാൻഡ്, പൂനമല്ലി ഗവൺമെന്റ് ഹോസ്‌പിറ്റൽ, കാരയാഞ്ചാവാടി, കുമണഞ്ചവാടി, കാട്ടുപാക്കം, അയ്യപ്പൻതാങ്കൽ, തെള്ളിയഗരം, പോരൂർ ബൈപാസ്, പോരൂർ ജംഗ്ഷൻ, വടപളനി എന്നിവയാണ് പുതിയ സ്റ്റേഷനുകൾ.
#WATCH | Chennai, Tamil Nadu: Prime Minister Narendra Modi undertakes a ride on the Chennai Metro from Porur Bypass Station to Poonamallee Bypass Station and back.
CM C. Joseph Vijay also present.
(Source: DD News) https://t.co/VHh62kXdfq
— ANI (@ANI) October 11, 2026
Prime Minister Narendra Modi visited Tamil Nadu and was received by Chief Minister C. Joseph Vijay at Chennai airport. He inaugurated the Poonamallee–Vadapalani section of Chennai Metro Rail Phase II and travelled on the metro. The 15-kilometre elevated corridor, built at a cost of approximately ₹4,900 crore, has 11 stations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |