SignIn
Kerala Kaumudi Online
Sunday, 11 October 2026 11.26 PM IST

സൗദിയെ നടുക്കി ഹൂതികൾ; റിയാദ്‌ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ 12 മരണം, 309 പേർക്ക് പരിക്ക്

READ ENGLISH VERSION

blast
റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം

റിയാദ്: കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ 12പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് സൗദി അറേബ്യ. ആക്രമണത്തിൽ 309 പേർക്ക് പരിക്കേറ്റു. പശ്ചിമേഷ്യയിൽ ഫെബ്രുവരിയിൽ ആരംഭിച്ച സംഘർഷത്തിന് ശേഷം സൗദിക്കുനേരെ ഉണ്ടായതിൽവെച്ച് ഏറ്റവും വലിയ ആക്രമണമാണ് ഇന്നലെ നടന്നത്.

മരിച്ചവരിൽ നാലുപേർ സൗദി പൗരന്മാരും രണ്ടുപേർ ബംഗ്ലാദേശ് പൗരന്മാരുമാണ്. അമേരിക്ക, ജോർദാൻ, പാലസ്‌തീൻ, സിറിയ, സു‌ഡാൻ, ഈജിപ്‌ത് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഓരോരുത്തരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിനുണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്തി വരികയാണ്.

വിമാനത്താവളത്തിലെ യാത്രക്കാരുടെ ടെർമിനലിനു നേരെയുണ്ടായ ആക്രമണത്തിൽ സാധാരണ യാത്രക്കാർക്കും ജീവനക്കാർക്കും ജീവഹാനിയും പരിക്കുകളും സംഭവിച്ചതായി സൈനിക സഖ്യത്തിന്റെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു. വിമാനത്തിനുനേരെയുണ്ടായ ആക്രമണത്തെ യുദ്ധക്കുറ്റമാണെന്നും അദ്ദേഹം ആരോപിച്ചു.

റിയാദിന് പിന്നാലെ ദമ്മാമ്മിലെ കിംഗ് ഫഹദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെയും ഹൂതികൾ ആക്രമണം നടത്തിയിരുന്നു. സൗദിയുടെ പോർവിമാനങ്ങൾ പ്രത്യാക്രമണം നടത്തിയതായാണ് വിവരം. വിമാനത്താവളത്തിന് സമീപത്തേക്ക് പോകരുതെന്ന് സൗദിയിലെ വിദേശകാര്യ എംബസികൾ തങ്ങളുടെ പൗരന്മാർക്ക് നിർദേശം നൽകി. വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതുവരെ പ്രദേശം ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയവും പൗരന്മാരോട് ആവശ്യപ്പെട്ടു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് കുവൈത്ത് എയർവേഴ്‌സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി. റിയാദിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും റദ്ദാക്കിയതായും ഫ്ലൈറ്റ് ട്രാക്കിംഗ് സംവിധാനമായ ഫ്ലൈറ്റ് റഡാറും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOUTHI ATTACK, RIYADH AIRPORT HOUTHI ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360