ന്യൂഡൽഹി: പൊലീസിനെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററും യൂട്യൂബറുമായ ധ്രുവ് റാഠി. യൂണിഫോമില്ലാതെ വീട്ടിൽ അതിക്രമിച്ച് കയറിയ പൊലീസ് സംഘം ഉറങ്ങിക്കിടന്ന തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ധ്രുവ് റാഠി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. താൻ ഇന്ത്യൻ പൗരനാണെന്ന് പാസ്‌പോർട്ട് ഉയർത്തിക്കാട്ടിക്കൊണ്ട് ധ്രുവ് വിശദീകരിച്ചു.
'അമ്മയെ തള്ളിമാറ്റി ഇരുപതോളം ആളുകൾ വീടിനകത്തേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. കുറ്റവാളിയെ കൊണ്ടുപോകുന്നതുപോലെയാണ് പൊലീസുകാർ പെരുമാറിയത്. സാധാരണ വസ്‌ത്രം ധരിച്ചെത്തി ഞാൻ പ്രതികരിക്കുന്നതിന് മുമ്പ് തട്ടിക്കൊണ്ടുപോയി. ഇതൊരു അറസ്റ്റോ തടങ്കലോ അല്ലാത്തതിനാലാണ് തട്ടിക്കൊണ്ടുപോയി എന്ന വാക്കുപയോഗിച്ചത്. പൊലീസുകാർ യൂണിഫോമിലെത്തി നിയമപരമായി അറസ്റ്റ് ചെയ്യണമായിരുന്നു. വീടിന് പുറത്ത് അമ്പതിലധികം ഗുണ്ടകൾ തമ്പടിച്ചിരുന്നുവെന്നാണ് അറിഞ്ഞത്.
കുറ്റവാളിയെപ്പോലെ വലിച്ചിഴച്ചു. ശരീരമാസകലം പരിക്കേറ്റു. ചെരുപ്പ് ധരിക്കാൻ പോലും അവസരം നൽകിയില്ല. പൊലീസ് സ്റ്റേഷനിലെത്തിയ ശേഷം അഭിഭാഷകനെ കാണണമെന്ന് പറഞ്ഞെങ്കിലും ഫോൺ തരാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ഞാൻ വിദേശ പാസ്‌പോർട്ടുള്ള ആളാണെന്ന പ്രചാരണം തെറ്റാണ്. ഞാൻ ഒരു ഇന്ത്യൻ പൗരനാണ്. ഏതൊരു സാധാരണ പൗരനുമുള്ള അവകാശങ്ങൾ എനിക്കുമുണ്ട്.
I was not arrested or detained, I was KIDNAPPED.
Thank you for your support, here's the full story 👇 https://t.co/gcN8cAUOmY
— Dhruv Rathee (@dhruv_rathee) October 11, 2026
ജനാധിപത്യ രാജ്യങ്ങളിൽ ഇങ്ങനെയൊന്നും സംഭവിക്കില്ല. നരേന്ദ്രമോദി ഇന്ത്യയെ ഏകാധിപത്യ രാജ്യമാക്കി മാറ്റി. ഇതൊരു അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. ഇത്തരം കാര്യങ്ങൾ അടിയന്തരാവസ്ഥ കാലത്തോ ഉത്തര കൊറിയയിലോ ആണ് നടക്കാറുള്ളത്. പക്ഷേ, ഇപ്പോൾ നമ്മുടെ രാജ്യത്തും നടക്കുന്നു. ജനങ്ങളെ എത്രത്തോളം അടിച്ചമർത്തുന്നുവോ അത്രയും ശക്തമായി അവരുടെ ശബ്‌ദം ഉയർന്നുവരും. എത്രയൊക്കെ അടിച്ചമർത്താൻ ശ്രമിച്ചാലും രാജ്യത്തിനുവേണ്ടി ഞാൻ ശബ്‌ദമുയർത്തും. നിലവിൽ ഞാൻ സുരക്ഷിതനാണ്. എന്റെ നീക്കങ്ങൾ നിരീക്ഷിച്ച് വീടിന് ചുറ്റും ആളുകളെ വിട്ടിട്ടുണ്ട്. അപ്രഖ്യാപിത വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണ്'- ധ്രുവ് റാഠി പറഞ്ഞു.
YouTuber Dhruv Rathee has accused police personnel of forcibly entering his home and taking him away without following proper legal procedures. He alleged that officers denied him access to a lawyer and claimed he was under unofficial house arrest. Rathee also criticised Prime Minister Narendra Modi, describing the situation as an attack on democratic rights.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |