SignIn
Kerala Kaumudi Online
Friday, 23 October 2026 4.08 AM IST

ഹൂതി പ്രഹരത്തിൽ സൗദിയിൽ 4 മരണം,​ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും

READ ENGLISH VERSION

huthi

 ആക്രമണം ദമാം എയർപോർട്ടിലും ഷൈബ എണ്ണപ്പാടത്തും

റിയാദ്: ഹൂതി വിമതർ ആക്രമണം കടുപ്പിച്ചതോടെ സൗദി അറേബ്യയിൽ ഇന്ത്യക്കാരനടക്കം നാലുപേർക്ക് ജീവാപായം. ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഷൈബ എണ്ണപ്പാടത്തും മിസൈൽ,​ ഡ്രോൺ ആക്രമണം നടത്തുകയായിരുന്നു. രണ്ടിടത്തും രണ്ടുപേർ വീതമാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച രാത്രിയാണ് കിഴക്കൻ സൗദിയിലെ കിംഗ് ഫഹദ് എയർപോർട്ടിൽ മിസൈൽ പതിച്ചത്. ഇന്ത്യൻ പൗരനുൾപ്പെടെ കൊല്ലപ്പെടുകയും രണ്ട് ഇന്ത്യക്കാരനടക്കം എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിറുത്തിവച്ച വിമാന സർവീസുകൾ ഇന്നലെ പുനഃരാരംഭിച്ചു. ഷൈബയിൽ ഫിലിപ്പീനോ, നേപ്പാളീസ് പൗരന്മാർ കൊല്ലപ്പെട്ടു. ഇന്ത്യക്കാരനും പാകിസ്ഥാനിക്കും പരിക്കേറ്റു.

ബുധനാഴ്ച രാവിലെയാണ് അരാംകോയുടെ ഷൈബ എണ്ണപ്പാടത്ത് ആക്രമണമുണ്ടായത്. ഡ്രോണുകൾ എണ്ണ ഉത്പാദന കേന്ദ്രങ്ങളിൽ പതിക്കും മുമ്പ് സൗദി വെടിവച്ചിട്ടു. എന്നാൽ ഭീമൻ അവശിഷ്ടങ്ങളിലൊന്ന് കരാർ തൊഴിലാളികളുടെ വാഹനത്തിൽ പതിച്ച് കത്തിയമരുകയായിരുന്നു.

പ്രതിദിനം 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഉത്പാദന ശേഷിയുണ്ട് ഷൈബ എണ്ണപ്പാടത്തിന്. ദഹ്രാനിലെ ആസ്ഥാനത്ത് നിന്ന് ഒഴിയാൻ ജീവനക്കാർക്ക് അരാംകോ മുന്നറിയിപ്പ് നൽകി.

ഫലിക്കാതെ സൗദി പ്രത്യാക്രമണം

1. യെമനിൽ സർക്കാരും സൗദിയുടെ നേതൃത്വത്തിലെ സഖ്യസേനയും ബോംബാക്രമണങ്ങൾ ശക്തമാക്കിയിട്ടും ഹൂതികളെ ചെറുക്കാനായിട്ടില്ല. ഷബ്‌വയിൽ ഈ ആഴ്ച ആദ്യമുണ്ടായ ഹൂതി ആക്രമണത്തിൽ 70 സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു

2. സർക്കാർ നിയന്ത്രണത്തിലുള്ള എദൻ എയർപോർട്ടിന് സമീപവും ആക്രമണമുണ്ടായി. തൈസിലെ ജബൽ ഹാൻ പർവ്വതപ്രദേശം ഹൂതികൾ പിടിച്ചെടുത്തു. മരീബിൽ സഖ്യസേനയുടെ വാഹനങ്ങൾ കത്തിക്കുന്നതിന്റെ ദൃശ്യവും പുറത്തുവിട്ടു

3. 24 മണിക്കൂറിനിടെ സനാ നഗരം അടക്കം 60 ലേറെ ഹൂതി കേന്ദ്രങ്ങളിൽ ബോംബിട്ടെന്ന് സൗദി അറിയിച്ചു. സാധാരണക്കാരെ കൊല്ലുകയാണെന്നാണ് ഹൂതികൾ ആരോപിക്കുന്നത്

4. സൗദിക്ക് യുദ്ധ വിമാനങ്ങൾ നൽകുന്നത് ഈജിപ്റ്റിന്റെ പരിഗണനയിൽ. സൗദിയിൽ സൈന്യത്തെ വിന്യസിക്കാൻ തുർക്കി സർക്കാർ പാർലമെന്റിന്റെ അനുമതി തേടി


ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം

 പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും വ്യോമാക്രമണ മുന്നറിയിപ്പ് ലഭിച്ചാലുടൻ സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടണമെന്നും റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു

 അവശ്യസേവനത്തിൽപ്പെടാത്ത തങ്ങളുടെ എല്ലാ നയതന്ത്രജ്ഞരും കുടുംബാംഗങ്ങളും അടിയന്തരമായി സൗദി വിടാൻ യു.എസ് നിർദ്ദേശം നൽകി

ഹോർമുസിൽ ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം നേരിട്ട എം.ടി അൽ ദാസ്മ കപ്പലിലെ (കുവൈറ്റ്) 21 ഇന്ത്യൻ ജീവനക്കാർ സുരക്ഷിതരാണ്. 7 കപ്പലുകളാണ് ബുധനാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്.

ച​ർ​ച്ച​ ​ചെ​യ്ത് ​മോ​ദി​യും​ ​നെ​ത​ന്യാ​ഹു​വും

ന്യൂ​ഡ​ൽ​ഹി​:​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​സ്ര​യേ​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ബെ​ഞ്ച​മി​ൻ​ ​നെ​ത​ന്യാ​ഹു​വു​മാ​യി​ ​പ​ശ്ചി​മേ​ഷ്യ​യി​ലെ​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​ച​ർ​ച്ച​ ​ചെ​യ്തു.​ ​മേ​ഖ​ല​യി​ൽ​ ​സ​മാ​ധാ​ന​വും​ ​സ്ഥി​ര​ത​യും​ ​പു​നഃ​സ്ഥാ​പി​ക്കേ​ണ്ട​തി​ന്റെ​ ​ആ​വ​ശ്യ​ക​ത​ ​ഇ​രു​വ​രും​ ​ഫോ​ൺ​ ​സം​ഭാ​ഷ​ണ​ത്തി​നി​ടെ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ച​ർ​ച്ച​യും​ ​ന​യ​ത​ന്ത്ര​വു​മാ​ണ് ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​മു​ന്നി​ലു​ള്ള​ ​വ​ഴി​യെ​ന്ന് ​മോ​ദി​ ​ആ​വ​ർ​ത്തി​ച്ചു.​ ​അ​തേ​സ​മ​യം,​ ​ഫ്ളൈ​ ​ദു​ബാ​യ് ​വി​മാ​ന​ത്തി​ലെ​ ​ഭീ​ക​രാ​ക്ര​മ​ണ​ ​ശ്ര​മം​ ​ത​ക​ർ​ത്ത​ ​ഇ​ന്ത്യ​ൻ​ ​പൈ​ല​റ്റ് ​സ്‌​മി​ത് ​മ​ച്ചാ​റി​നൊ​പ്പം​ ​സ്വാ​ത​ന്ത്ര്യ​ ​ദി​ന​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​നെ​ത​ന്യാ​ഹു​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​ഇ​സ്ര​യേ​ലി​ലേ​ക്ക് ​ക്ഷ​ണി​ച്ചു.​ ​ത​ന്ത്ര​പ്ര​ധാ​ന​ ​പ​ങ്കാ​ളി​ത്തം​ ​ശ​ക്തി​പ്പെ​ടു​ത്താ​നും​ ​ഇ​രു​നേ​താ​ക്ക​ളും​ ​ധാ​ര​ണ​യാ​യി.

സൗദിയിലെ സിവിലിയൻ, ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം. സൗദിക്കൊപ്പമാണ് ഇന്ത്യ

- വിദേശകാര്യ മന്ത്രാലയം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HUTHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360