ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില ഉൾപ്രദേശങ്ങളിൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് അറിയിപ്പുള്ളത്. രാജ്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴമേഘങ്ങൾ രൂപപ്പെടാൻ സാദ്ധ്യതയുള്ളതിനാലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഉപരിതലത്തിലും അന്തരീക്ഷത്തിന്റെ ഉയർന്ന തലത്തിലും രൂപപ്പെട്ട ന്യൂനമർദ സംവിധാനങ്ങളുടെ സ്വാധീനമാണ് കാലാവസ്ഥയിലെ മാറ്റത്തിന് കാരണം. തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് ദിശകളിൽ മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. ഉൾപ്രദേശങ്ങളിലും പർവത മേഖലകളിലും കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയർന്നേക്കാം. ഇത് പൊടിക്കാറ്റിനും കാരണമായേക്കാമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
രാജ്യത്തെ ഉൾപ്രദേശങ്ങളിൽ താപനില 35 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 34 മുതൽ 38 ഡിഗ്രി വരെയും പർവത മേഖലകളിൽ 26 മുതൽ 32 ഡിഗ്രി വരെയും താപനില രേഖപ്പെടുത്തുമെന്നാണ് പ്രവചനം. ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിനോ നേരിയ മഞ്ഞിനോ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും.
വാരാന്ത്യത്തിലും ഭാഗികമായി ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരും. കിഴക്കൻ മേഖലകളിൽ ഉച്ചകഴിഞ്ഞ് മഴയ്ക്ക് അനുകൂലമായ മേഘങ്ങൾ രൂപപ്പെട്ടേക്കാം. ശനിയാഴ്ചും ഞായറാഴ്ചയും വടക്കൻ മേഖലകളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്.
The UAE’s National Centre of Meteorology has forecast rain in several parts of the country, with temperatures reaching 41°C in some inland areas. Eastern and western regions may experience afternoon showers, while winds could reach 40 km/h, raising dust. Coastal fog is also possible. Rain is expected in northern and eastern areas over the weekend.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |