SignIn
Kerala Kaumudi Online
Saturday, 24 October 2026 3.50 AM IST

പ്രവാസികൾക്ക് തിരിച്ചടി; സൗദിയിലേക്ക് വിമാന ടിക്കറ്റിന് ഒരു ലക്ഷം ,​ കണക്ടിംഗ് ഫ്ലൈറ്റിനും ചെലവേറും

flight-

മ​ല​പ്പു​റം​:​ ​സം​ഘ​ർ​ഷാ​വ​സ്ഥ​യെ​ ​തു​ട​ർ​ന്ന് ​സൗ​ദി​യി​ലേ​ക്കു​ള്ള​ ​വി​മാ​ന​ ​സ​ർ​വീ​സ് ​വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ​ ​പ്ര​വാ​സി​ക​ൾ​ ​പ്ര​തി​സ​ന്ധി​യി​ൽ.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ജി​ദ്ദ​യി​ലേ​ക്കു​ള്ള​ ​ടി​ക്ക​റ്റ് ​നി​ര​ക്ക് ​ല​ക്ഷം​ ​രൂ​പ​ ​ക​ട​ന്നു.​ ​സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക് ​മു​മ്പ് ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ജി​ദ്ദ​യി​ലേ​ക്ക് 15,​​000​ ​രൂ​പ​യ്ക്കും​ ​ടി​ക്ക​റ്റ് ​ല​ഭി​ച്ചി​രു​ന്നു.​ ​ക​ണ​ക്ടിം​ഗ് ​സ​ർ​വീ​സു​ക​ളി​ലെ​ ​നി​ര​ക്ക് ​കു​തി​ച്ചു​യ​ർ​ന്ന​ത് ​പ്ര​തി​സ​ന്ധി​ ​രൂ​ക്ഷ​മാ​ക്കി.
കൊ​ച്ചി​യി​ൽ​ ​നി​ന്ന് ​ജി​ദ്ദ​യി​ലേ​ക്ക് ​സൗ​ദി​യ​ ​എ​യ​ർ​ലൈ​ൻ​സി​ന്റെ​ ​നേ​രി​ട്ടു​ള്ള​ ​സ​ർ​വീ​സി​ൽ​ ​ഇ​ക്ക​ണോ​മി​ ​ടി​ക്ക​റ്റി​ന് 67,000​ ​രൂ​പ​യോ​ള​മാ​ണ് ​നി​ര​ക്ക്.​ ​അ​തും​ ​വ​ള​രെ​ ​പ​രി​മി​തം.​ ​ഫ്ല​ക്സി​ ​സം​വി​ധാ​ന​മാ​യ​തി​നാ​ൽ​ ​നി​ര​ക്ക് ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​ക​ട​ക്കും.


നേ​രി​ട്ടു​ള്ള​ ​വി​മാ​ന​ത്തി​ൽ​ ​ആ​റ​ര​ ​മ​ണി​ക്കൂ​ർ​ ​മ​തി​ ​ജി​ദ്ദ​യി​ലെ​ത്താ​ൻ.​ ​ക​ണ​ക്ടിം​ഗ് ​വി​മാ​ന​ങ്ങ​ളി​ൽ​ 16​ ​മു​ത​ൽ​ 20​ ​മ​ണി​ക്കൂ​ർ​ ​വ​രെ​ ​നീ​ളും.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​മ​ല​യാ​ളി​ ​പ്ര​വാ​സി​ക​ളു​ള്ള​ത് ​സൗ​ദി​യി​ലാ​ണ്.

​ ​ക​ണ​ക്ടിം​ഗി​ലും​ ​കൊ​ള്ള

ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​റി​യാ​ദ്,​ ​ജി​ദ്ദ,​ ​ദ​മാം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​നേ​രി​ട്ടു​ള്ള​ ​സ​ർ​വീ​സു​ക​ൾ​ ​മി​ക്ക​ ​വി​മാ​ന​ക്ക​മ്പ​നി​ക​ളും​ ​റ​ദ്ദാ​ക്കി​യ​തോ​ടെ​ ​ക​ണ​ക്ടിം​ഗ് ​വി​മാ​ന​ങ്ങ​ളെ​യാ​ണ് ​ആ​ശ്ര​യി​ക്കു​ന്ന​ത്.​ ​ഖ​ത്ത​‌​ർ,​​​ ​ബ​ഹ്റൈ​ൻ,​​​ ​കു​വൈ​റ്റ് ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​ ​സൗ​ദി​യി​ലേ​ക്ക് ​വി​മാ​ന​മാ​ർ​ഗ​മോ,​​​ ​ക​ര​മാ​ർ​ഗ​മോ​ ​യാ​ത്ര​ ​ചെ​യ്യാം.
ഖ​ത്ത​ർ​ ​എ​യ​ർ​വേ​യ്സി​ൽ​ ​കൊ​ച്ചി​യി​ൽ​ ​നി​ന്ന് ​ദോ​ഹ​യി​ലേ​ക്ക് 56,000​ ​രൂ​പ​യാ​ണ് ​ടി​ക്ക​റ്റ് ​നി​ര​ക്ക്.​ ​ദോ​ഹ​യി​ൽ​ ​നി​ന്ന് ​ജി​ദ്ദ​യി​ലെ​ത്താ​ൻ​ ​വീ​ണ്ടും​ 43,000​ ​രൂ​പ​ ​ന​ൽ​ക​ണം.​ ​ഗ​ൾ​ഫ് ​എ​യ​റി​ൽ​ ​കൊ​ച്ചി​യി​ൽ​ ​നി​ന്ന് ​ബ​ഹ്‌​റൈ​നി​ലേ​ക്ക് 37,000​ ​രൂ​പ​യും​ ​അ​വി​ടെ​ ​നി​ന്ന് ​ജി​ദ്ദ​യി​ലേ​ക്ക് 24,000​ ​രൂ​പ​യോ​ള​വു​മാ​ണ് ​നി​ര​ക്ക്.​ ​കു​വൈ​റ്റ് ​വ​ഴി​യു​ള്ള​ ​യാ​ത്ര​യ്ക്കും​ 45,000​ ​രൂ​പ​യ്ക്ക് ​മു​ക​ളി​ൽ​ ​ചെ​ല​വാ​കും.​ ​ഈ​ ​റൂ​ട്ടു​ക​ളി​ലും​ ​ടി​ക്ക​റ്റ് ​ല​ഭി​ക്കാ​ത്ത​ ​സ്ഥി​തി​യു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GULF, SAUDI FLIGHT TICKET, SAUDI AIR FARE, CONECTING FLIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360