അബുദാബി: 'മേക്ക് ഇറ്റ് ഹാപ്പൻ' എന്ന പേരിൽ പുതിയ ക്യാമ്പെയിൻ ആരംഭിച്ച് അബുദാബി ബിഗ് ടിക്കറ്റ്. മൂന്ന് ദശകം പൂർത്തിയാക്കിയ ബിഗ് ടിക്കറ്റിന്റെ പ്രധാന ബ്രാൻഡ് വാക്യമായ 'ഡ്രീംസ് യു കാൻ ബിലീവ് ഇൻ' എന്നതിനെ അടിസ്ഥാനമാക്കിയാണ് പുതിയ ക്യാമ്പെയിനെന്ന് ബിഗ് ടിക്കറ്റ് അറിയിച്ചു.
ബിഗ് ടിക്കറ്റിലൂടെ കോടീശ്വരന്മാരായ വിജയികളുടെ യഥാർത്ഥ ജീവിതകഥകളിൽ നിന്നും അവരുടെ നേട്ടങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ക്യാമ്പെയിൻ രൂപീകരിച്ചിരിക്കുന്നത്. വിജയികളുടെ വ്യക്തിപരമായ സ്വപ്നങ്ങളും അവരുടെ ജീവിതത്തിലെ നാഴികക്കല്ലുകളും ഇതിലൂടെ ലോകത്തിന് മുന്നിൽ കാണിക്കുന്നു. വിജയികളുടെ പേര് പ്രഖ്യാപിക്കുന്ന നിമിഷത്തിലെ സന്തോഷം മുതൽ അവരുടെ നേട്ടങ്ങൾ വരെ ഈ ക്യാമ്പെയിനിലൂടെ ലോകത്തിന് കാണാനാകും.
1992ലായിരുന്നു ബിഗ് ടിക്കറ്റിന്റെ തുടക്കം. ഇതുവരെ ഒരു ബില്യൺ ദിർഹത്തിന്റെ സമ്മാനങ്ങളാണ് നൽകിയത്. അപ്രതീക്ഷിതമായി വരുന്ന ഫോൺകോളിലൂടെ ഒരുപാടുപേരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള അവസരമായി ബിഗ് ടിക്കറ്റ് മാറിയെന്ന് കമ്പനി പറയുന്നു. പുതിയ ക്യാമ്പെയിനിന്റെ ഭാഗമായി ബ്രാൻഡ് ഫിലിമും ഡിജിറ്റൽ അസറ്റുകളും ദൃശ്യങ്ങളും പുറത്തിറക്കി.
ആ കഥകൾ ആഘോഷിക്കുന്നതിനൊപ്പം മറ്റുള്ള ആളുകൾക്ക് ആത്മവിശ്വാസത്തോടെ തങ്ങളുടെ സ്വപ്നങ്ങളെ സമീപിക്കാനുള്ള അവസരവും ക്യാമ്പെയിൻ നൽകുമെന്നാണ് ബിഗ് ടിക്കറ്റ് പ്രതീക്ഷിക്കുന്നതെന്നും അബുദാബി ലോട്ടറി ഡയറക്ടർ മാർട്ടിൻ ബാക്സറ്റർ പറഞ്ഞു.
Abu Dhabi Big Ticket has launched a new campaign titled “Make It Happen,” inspired by the real-life stories and achievements of its winners. Established in 1992, the initiative celebrates personal dreams and milestones. The company says it has awarded prizes worth one billion dirhams and has released a brand film and digital content for the campaign.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |