ഡെറാഡൂൺ: വിവാഹശേഷം ഭർത്താവിന്റെ വീട്ടിലെത്താൻ ഏകദേശം 18 കിലോമീറ്റർ നടന്ന് നവവധു. ഉത്തരാഖണ്ഡിലെ ചക്രാത മേഖലയിലാണ് സംഭവം. പ്രദേശത്ത് റോഡ് സൗകര്യം ഇല്ലാത്തതിനാലാണ് വിവാഹസംഘത്തോടൊപ്പം യുവതി കാൽനടയായി യാത്രചെയ്തത്. ബുൽഹാർ സ്വദേശിയായ ശർമിളയ്ക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്.
പ്രദേശത്ത് ഗതാഗതയോഗ്യമായ റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ശർമിള ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയെ സമീപിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവം ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. കഴിഞ്ഞ ചൊവ്വാഴ്ച ലോക്ഹണ്ഡിയിൽനിന്നാണ് യുവതി കാൽനടയാത്ര ആരംഭിച്ചത്. വിവാഹത്തിനായി ധരിച്ച ഭാരമേറിയ ലെഹങ്കയുമായി ദുർഘടമായ പാതയിലൂടെയാണ് യുവതിക്ക് യാത്രചെയ്യേണ്ടിവന്നത്. ഗ്രാമവാസികളാണ് ഈ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ഗൃഹപ്രവേശത്തിനുള്ള ശുഭമുഹൂർത്തം കഴിയുന്നതിന് മുൻപ് ഭർതൃവീട്ടിലെത്തുന്നതിനായി യുവതി വേഗത്തിൽ നടക്കുന്നതും വീഡിയോയിലുണ്ട്. യാത്രയ്ക്കിടെയിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയോട് ഗ്രാമത്തിലൊരു നല്ല റോഡ് നിർമ്മിക്കണമെന്ന് ശർമിള അഭ്യർത്ഥിക്കുന്നുണ്ട്. താൻ ലോക്ഹണ്ഡിയിൽനിന്ന് ഉൻഡാവിയിലേക്ക് കാൽനടയായി പോകുകയാണെന്നും ഭാവിയിൽ മറ്റാർക്കും ഇത്തരം ബുദ്ധിമുട്ടുണ്ടാകാത്തവിധം റോഡ് സൗകര്യം ഒരുക്കണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രദേശത്തെ ഗതാഗത സൗകര്യങ്ങളുടെ അഭാവം വീണ്ടും ചർച്ചയായി. രോഗം വന്നാൽ ആശുപത്രിയിലെത്താൻ പോലും കഴിയുന്നില്ലെന്നും നല്ല മഴയുള്ള സമയങ്ങളിൽ അവസ്ഥ ഇതിലും മോശമാണെന്നും ഗ്രാമവാസികൾ പരാതിപ്പെടുന്നു.
A newlywed bride in Uttarakhand walked 18 km to reach her husband's home due to the lack of road connectivity. Her viral video urging authorities to build a road has highlighted villagers’ hardships.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |