മുംബയ്: രാത്രി യാത്രയ്‌ക്കിടെ ടയർ പഞ്ചറായതിനെ തുടർന്ന് വഴിയരികിൽ നിർത്തിയിട്ട ബിഎംഡബ്ല്യു കാർ കത്തിനശിച്ച സംഭവത്തിൽ ഉടമയ്‌ക്ക് നഷ്‌ടരപരിഹാരം നൽകാൻ ഇൻഷ്വറൻസ് കമ്പനിയോട് നിർദേശിച്ച് ഉപഭോക്തൃ കോടതി. 14 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഉടമയായ രവികാന്ത് പട്ടേലിന് നീതി ലഭിച്ചത്. നഷ്‌ടപരിഹാരമായി 70.75 ലക്ഷം നൽകണമെന്നാണ് കോടതി വിധി. ഇതിനുപുറമെ ഇത്രയും നാളത്തെ പലിശയും നൽകണം.
2012 മാർച്ച് എട്ടിന് രാത്രി മഹാരാഷ്‌ട്രയിലെ ധുൽഖേഡ് മേഖലയിലെ സംസ്ഥാനപാതയിലായിരുന്നു സംഭവം. യാത്രയ്‌ക്കിടെ ടയർ പഞ്ചറായതോടെ പാട്ടീൽ കാർ റോഡരികിലെ ഒരു ധാബയ്‌ക്ക് സമീപം നിർത്തിയിട്ടു. കാറിന്റെ വാതിലുകൾ പൂട്ടി സുരക്ഷിതമായി പാർക്ക് ചെയ്‌ത ശേഷമാണ് പാട്ടീൽ വീട്ടിലേക്ക് മടങ്ങിയത്. പിറ്റേന്ന് രാവിലെ കാർ തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് വാഹനം പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്.
കാറിന് ഇൻഷ്വറൻസ് പരിരക്ഷയുണ്ടായിരുന്നെങ്കിലും നഷ്‌ടപരിഹാരം നൽകാൻ കമ്പനി വിസമ്മതിച്ചു. വാഹനം രാത്രിയിൽ വഴിയരികിൽ ഉപേക്ഷിച്ചത് കൂടുതൽ നഷ്‌ടം ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന പോളിസിവ്യവസ്ഥയുടെ ലംഘനമാണെന്നായിരുന്നു ഇൻഷ്വറൻസ് കമ്പനിയുടെ വാദം.
എന്നാൽ, ഇത് ഉപഭോക്തൃ കോടതി അംഗീകരിച്ചില്ല. തകരാറിലായ വാഹനം ഒരു സാഹചര്യത്തിലും ശ്രദ്ധയില്ലാതെ വിടരുതെന്ന് ഇൻഷ്വറൻസ് പോളിസിയിൽ നിർബന്ധ വ്യവസ്ഥയില്ലെന്ന് കോടതി നിരീക്ഷിച്ചു. വാഹനം ശ്രദ്ധയില്ലാതെ വിട്ടതാണ് തീപിടിത്തത്തിന് കാരണമായതെന്ന് തെളിയിക്കുന്നതിനുള്ള രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഒരു വാഹനം സംരക്ഷിക്കുന്നതിനായി വ്യക്തിയുടെ സുരക്ഷ അപകടത്തിലാക്കേണ്ട സാഹചര്യമുണ്ടാകരുതെന്നും ഉത്തരവിൽ നിരീക്ഷിച്ചു.
After a 14-year legal battle, a court ordered an insurer to pay ₹70.75 lakh plus interest for a fire-damaged BMW.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |