
തിരുവനന്തപുരം: ഈമാസം 25 മുതൽ 31 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ഭാഗ്യ ചിഹ്നം 'കുട്ടു' പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പ്രകാശനം നിയമസഭാ മീഡിയാ റൂമിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ എം.എ.റസാഖിന് നൽകി പ്രകാശനംചെയ്തു.
കൊല്ലം കെ.എൻ.എൻ.എം. എച്ച്.എസ്.എസിലെ 8-ാംക്ലാസ് വിദ്യാർഥിനി ആർ.എസ്. ലക്ഷ്മി നന്ദനയാണ് 'കുട്ടു'വിന്റെ സൃഷ്ടികർത്താവ്. ചടങ്ങിൽ എം.എൽ.എ മാരായ പാറയ്ക്കൽ അബ്ദുള്ള,കെ.കെ. രമ, പി.കെ ഫിറോസ്, കെ. പ്രവീൺ കുമാർ, സി.കെ. കാസിം, കെ.ജയന്ത്, അഡ്വ. ഫൈസൽ ബാബു, കെ.എം.അഭിജിത്ത്, വി.ടി. സൂരജ്, വിദ്യ ബാലകൃഷ്ണൻ, പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത്ത് ബാബു, ഡയറക്ടർ അരുൺ കെ. വിജയൻ, എ.ഡി.ജി. സി.എസ്. സന്തോഷ്, സ്‌പോർട്സ് ജോയിന്റ് ഡയറക്ടർ പി.ആർ. ശ്രീജേഷ് തുടങ്ങിയവർ പങ്കെടുത്തു.
കായികമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കായികതാരങ്ങൾ, ടീം മാനേജർമാർ, ഒഫീഷ്യൽസ്, സംഘാടകർ എന്നിവരടക്കം പതിനയ്യായിരത്തോളം പേർ മേളയുടെ ഭാഗമാകും. 10 മത്സരവേദികളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഒക്ടോബർ 25ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ 4,000 കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റോടെ മേളയ്ക്ക് തുടക്കമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |