ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും സംയുക്തമായി സമർപ്പിച്ച ഹർജിയിൽ 14 പിഴവുകൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതി രജിസ്‌ട്രി. കോടതി ഫീസായ 220 രൂപയുടെ കുറവ്, ഒൻപത് ഹർജിക്കാർ ഒപ്പിടേണ്ട അംഗീകാര പത്രങ്ങളുടെ അഭാവം, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തിരിച്ചറിയൽ കാർഡിന്റെ അവ്യക്തമായ ഫോട്ടോ കോപ്പി തുടങ്ങിയ പിഴവുകളാണ് രജിസ്‌ട്രി ചൂണ്ടിക്കാട്ടിയത്.
രാഹുൽ ഗാന്ധിയും പത്ത് പ്രതിപക്ഷ നേതാക്കളും ചേർന്ന് ഇന്നലെയാണ് ഹർജി ഫയൽ ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മിഷൻ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്‌ബീർ സിംഗ് സന്ധുസ വിവേക് ജോഷി എന്നിവരെയാണ് ഹർജിയിൽ എതിർകക്ഷികളായി ചേർത്തിരിക്കുന്നത്. ഹർജിയിലെ പിഴവുകൾ തിരുത്തി വീണ്ടും സമർപ്പിക്കാനാണ് നിർദേശം. ഹർജി ലിസ്റ്റ് ചെയ്തില്ല. ഇന്നത്തെ കേസുകളുടെയൊപ്പം പരിഗണിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
വോട്ടർ പട്ടികയിലെ മാറ്റങ്ങൾ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഓഡിറ്റ് ചെയ്യുന്നതിനായി ഒരു വിരമിച്ച സുപ്രീം കോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ദ്ധരെയും മറ്റ് പ്രമുഖ പൗരന്മാരെയും ഉൾപ്പെടുത്തി ഒരു സ്വതന്ത്ര സമിതിയെ നിയമിക്കാൻ ഹർജിയിൽ ആവശ്യപ്പെടുന്നു. സംസ്ഥാനത്തുടനീളം നടന്നുവരുന്ന എസ്‌ഐആർ പ്രവർത്തനങ്ങൾക്ക് താത്‌കാലികമായ സ്റ്റേ ഏർപ്പെടുത്താനും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സുപ്രീം കോടതിയിൽ നേരിട്ടെത്തി ഹർജി സമർപ്പിക്കാനായിരുന്നു നീക്കം. എന്നാൽ മാർച്ച് സുപ്രീം കോടതിക്ക് സമീപമെത്തുമ്പോഴേക്കും രജിസ്‌ട്രിയുടെ സമയം അവസാനിക്കാറായതിനാൽ ഓൺലൈനായാണ് ഫയൽ ചെയ്തത്.
The Supreme Court Registry has identified 14 flaws in a petition jointly filed by Congress leader Rahul Gandhi and ten other opposition leaders. The petition challenged the Election Commission and its members. Deficiencies included a shortfall in court fees, missing authorization letters for nine petitioners, and an unclear photocopy of Congress President Mallikarjun Kharge's ID.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |