SignIn
Kerala Kaumudi Online
Tuesday, 13 October 2026 3.30 PM IST

പുരപ്പുറ സോളാർ വച്ചവർക്ക് ഏറെ സന്തോഷിക്കാനുള്ള വക, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവുന്നു

READ ENGLISH VERSION
solar
വീടിനുമുകളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലുകൾ

ന്യൂഡൽഹി: കേരളമുൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് ഊർജ പ്രതിസന്ധി. പ്രത്യേകിച്ച് വൈദ്യുതോർജം. പുറപ്പുറ സോളാർ പദ്ധതിയിലൂടെയും മറ്റും ഏറെ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അത് സംഭരിച്ചുവയ്ക്കാനുള്ള ശേഷിയില്ലാത്തതാണ് ഇതിന് ഒരുപരിധിവരെ കാരണം. സമീപഭാവിയിൽതന്നെ ബാറ്ററി സ്റ്റോറേജ് ശേഷിയിൽ ഇന്ത്യ കുതിച്ചുചാടുമെന്നാണ് റിപ്പോർട്ട്. 2032 ആകുമ്പോഴേക്കും ബാറ്ററി സ്റ്റോറേജ് ഇപ്പോഴുള്ളതിന്റെ അമ്പതുമടങ്ങോളം വർദ്ധിക്കുമെന്നാണ് എക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നത്.

പുനരുപയോഗ ഊർജ മേഖലയിലെ ബൂം ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവുമായി ബന്ധപ്പെട്ട് വൻ തോതിൽ നിക്ഷേപത്തിനും കാരണമായിട്ടുണ്ട്. ബാറ്ററി സംവിധാനങ്ങളുടെ സ്ഥാപിതശേഷി ഗണ്യമായി വർദ്ധിപ്പിക്കേണ്ടത് പുനരുപയോഗ ഊർജ സ്രോതസുകളുടെ വളർച്ചയ്ക്ക് അത്യാവശ്യമാണെന്ന് രാജ്യം ഇതിനകം തിരിച്ചറിഞ്ഞു എന്നതിന് തെളിവാണിത്. അടുത്തിടെ സൗരോർജ, കാറ്റാടി ഊർജ മേഖലകളിൽ പുതിയ പദ്ധതികൾ വൻതോതിൽ ആരംഭിച്ചെങ്കിലും അതിൽ നിന്ന് ഉണ്ടാക്കുന്ന വൈദ്യുതി പൂർണതോതിൽ പ്രയോജനപ്പെടുത്താൻ ഇന്ത്യയ്ക്ക് കഴിയുന്നില്ല.

നിലവിൽ ഇന്ത്യയുടെ ബാറ്ററി സ്റ്റോറേജ് ശേഷി 6.3 ജിഗാവാട്ട് മണിക്കൂർ (GWh) മാത്രമാണ്. 2032ൽ ഇത് 302 GWh ആകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുനരുപയോഗ ഊർജശേഷി വർദ്ധിക്കുമ്പോൾ സ്വാഭാവികമായും ബാറ്ററി സ്റ്റോറേജ് ശേഷിയും വർദ്ധിക്കേണ്ടതുണ്ട്. ഈ മേഖലയിലെ വളർച്ച ഉറപ്പാക്കാനും മികച്ച ഗ്രിഡ് ഫ്ലെക്‌സിബിലിറ്റി ലഭ്യമാക്കാനും ഇത് അനിവാര്യമാണെന്ന് അടുത്തിടെ ഇന്ത്യ എനർജി സ്റ്റോറേജ് അലയൻസ് വിലയിരുത്തിയിരുന്നു. 2035-36 വർഷത്തോടെ ഇന്ത്യയ്ക്ക് 888 GWh എനർജി സ്റ്റോറേജ് ശേഷി ആവശ്യമായിവരും എന്നാണ് കണക്കാക്കുന്നത്. ഇതനുസരിച്ചായിരിക്കും മുന്നോട്ടുള്ള പോക്ക്.

English Summary

One of the biggest challenges facing Indian states, including Kerala, is the energy crisis, particularly the shortage of electrical power. Although initiatives such as rooftop solar projects have increased electricity generation, the limited capacity to store the power produced remains one of the major reasons for the problem.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROOFTOP SOLAR KERALA, PURAPPURA SOLAR, KSEB SOLAR NET METERING, പുരപ്പുറ സോളാർ പ്രശ്നങ്ങൾ, KERALA SOLAR PANEL UPDATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360