SignIn
Kerala Kaumudi Online
Tuesday, 13 October 2026 3.31 PM IST

'മാർച്ചിനിടെ രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടു'; ആരോപണവുമായി ഗർഭിണിയായ മാദ്ധ്യമ പ്രവർത്തക

richa-parashar
റിച്ച പരാശർ ആശുപത്രിയിൽ

ന്യൂഡൽഹി: സുപ്രീം കോടതി മാർച്ചിനിടെ രാഹുൽ ഗാന്ധി പിടിച്ച് തള്ളുകയും ബലമായി കയ്യിൽ പിടിച്ച് വലിക്കുകയും ചെയ്തുവെന്ന ആരോപണവുമായി മാദ്ധ്യമപ്രവർത്തക രംഗത്ത്. എന്നാൽ ആരോപണം നിഷേധിച്ച കോൺഗ്രസ് ഇത് ബിജെപി കെട്ടിച്ചമച്ച കഥയാണെന്നും പറഞ്ഞു.

ഒൺ ഇന്ത്യ ന്യൂസ് വെബ്‌സൈറ്റിലെ മാദ്ധ്യമപ്രവർത്തകയായ റിച്ച പരാശർ ആണ് ആരോപണമുന്നയിച്ചത്. മൂന്നുമാസം ഗർഭിണിയായ റിച്ച നിലവിൽ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രാഹുൽ ഗാന്ധിയുടെ അനുയായികൾ തന്നെ അധിക്ഷേപിക്കുന്നുവെന്നും മാദ്ധ്യമപ്രവർത്തക ആരോപിച്ചു. വിഷയം കോൺഗ്രസോ ബിജെപിയോ എന്നതല്ല. തന്റെ ജോലി നിർവഹിക്കുന്ന സാധാരാണ ഒരു പൗരനാണ് താൻ. ആളുകൾ വളരെ മോശമായി പ്രതികരിക്കുന്നതിൽ വിഷമമുണ്ടെന്നും റിച്ച പറഞ്ഞു.

രാഹുൽ ഗാന്ധി തന്റെ കൈയിൽ ബലമായി പിടിക്കുകയും ശക്തിയായി വലിക്കുകയും ചെയ്തുവെന്നും തുടർന്ന് മുട്ടും വയറും ഇടിച്ച് താൻ നിലത്തു വീഴുകയാണുണ്ടായതെന്നും റിച്ച ആരോപിച്ചു. രാഹുൽ ഗാന്ധി തന്റെ ക്യാമറാമാനെ തള്ളിയിട്ടെന്നും അദ്ദേഹം തന്റെ മുകളിലേക്ക് വീണതിനൊപ്പം മറ്റ് നാലോ അഞ്ചോ പേരും അതിനു പിന്നാലെ വീണെന്നും മാദ്ധ്യമ പ്രവർത്തക കൂട്ടിച്ചേർത്തു. ആശുപത്രിയിൽ സന്ദർശിക്കാനെത്തിയ ബിജെപി നേതാക്കളോടായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. രാഹുൽ ഗാന്ധി തള്ളിയിട്ടതായി ആരോപിച്ചുള്ള വീഡിയോയും മാദ്ധ്യമപ്രവർത്തക സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

A post shared by Richa Paarashar (@anchorrichaparashar)


English Summary

A journalist, Richa Parashar of OneIndia News, has accused Congress leader Rahul Gandhi of grabbing and pulling her during a march near the Supreme Court, causing her to fall. Three months pregnant, she is reportedly receiving hospital treatment. She also alleged that Rahul pushed her cameraman. The Congress denied the allegations, calling them a fabricated story by the BJP.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHUL GANDHI JOURNALIST CONTROVERSY, RICHA PARASHAR ALLEGATION, RAHUL GANDHI NEWS MALAYALAM, CONGRESS BJP CONTROVERSY, RAHUL GANDHI VIRAL VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360