SignIn
Kerala Kaumudi Online
Friday, 24 July 2026 2.30 AM IST

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി; ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി

naresh-pal
നരേഷ് പാൽ

ന്യൂഡൽഹി; നീറ്റ് പരീക്ഷാക്രമക്കേടിൽ സി.ജെ.പിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി പ്രതിഷേധം കനത്തതോടെ ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണിയുമായി കേന്ദ്രസർക്കാർ. കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി നരേഷ് പാൽ ഗംഗ്വാറിനെ പുതിയ സെക്രട്ടറിയായി നിയമിച്ചു. വിനീത് ജോഷിയെ പഞ്ചായത്ത് രാജ് മന്ത്രാലയത്തിലേക്കാണ് മാറ്റിയത്. വ്യാഴാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതിയോഗമാണ് നരേഷ് നിയമനത്തിന് അംഗീകാരം നൽകിയത്. രാജസ്ഥാൻ കേഡറിലെ 1994 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് നരേഷ് പാൽ. നിലവിൽ ഫിഷറീസ്,​ മൃഗസംരക്ഷണം,​ ക്ഷീര വികസന മന്ത്രാലയത്തിന് കീഴിലുള്ള മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.

സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറിയായി കർണാടക കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ ടി.കെ. അനിൽകുമാറിനെ നിയമിച്ചു. മുൻ സെക്രട്ടറി വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP, NEET PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360