SignIn
Kerala Kaumudi Online
Friday, 24 July 2026 2.28 AM IST

'അർജന്റീനയെ ലോകകപ്പിൽ നിന്ന് വിലക്കണം'; കളിക്കളത്തിന് പുറത്തെ എതിരാളികളും നിസാരക്കാരല്ല

argentina-team
അർജന്റീന ടീം

ബ്യൂണസ് ഐറിസ്: 2026 ഫിഫ ലോകകപ്പിനിടെ അർജന്റീനയെ മത്സരങ്ങളിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഓൺലൈൻ നിവേദനത്തിന് ലഭിച്ചത് 23 മില്യൺ ഒപ്പുകൾ. നിവേദനത്തിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഒപ്പുവച്ചത് ലക്ഷക്കണക്കിനാളുകളായിരുന്നു. ഏറ്റവും കൂടുതൽ ഒപ്പുകൾ ലഭിച്ച ഓൺലൈൻ നിവേദനങ്ങളിൽ ഒന്നായി ഇത് മാറി.

അർജന്റീനയ്ക്കെതിരെയുള്ള ഓൺലൈൻ ഹർജി ഗിന്നസ് ലോക റെക്കോർഡിനോട് അടുത്തെത്തിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ഫിഫ ലോകകപ്പിനിടെ അർജന്റീന താരങ്ങളുടെ പെരുമാറ്റവും ഫിഫയുടെ പിന്തുണയും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിനെ തുടർന്നാണ് ഒരു വിഭാഗം ആരാധകർ ചേ‌ർന്ന് ഓൺലൈനിൽ അർജന്റീനയ്ക്കെതിരെ നിവേദനം ഉണ്ടാക്കിയത്. അർജന്റീനയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നായിരുന്നു നിവേദനത്തിലെ ആവശ്യം.

അർജന്റീനയെ അനുകൂലിക്കുന്ന ആരാധകർ ഹർജിയെ ശക്തമായി വിമർശിച്ചിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ ഹർജിയെ അനുകൂലിച്ചും എതിർത്തും വലിയ ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.

English Summary

An online petition seeking Argentina's ban from the 2026 FIFA World Cup has gathered 23 million signatures. Prompted by the team's conduct during the last World Cup, the petition quickly became one of the most signed globally, reportedly nearing a Guinness World Record. It calls for strict action against the Argentine team.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARGENTINA WORLD CUP, FIFA WORLD CUP, ARGENTINA BAN PETITION, GUINNESS WORLD RECORD, FOOTBALL CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360