SignIn
Kerala Kaumudi Online
Friday, 26 June 2026 1.41 AM IST

പാസ്‌പോർട്ട് നിരക്ക് കൂട്ടി 36 പേജിന് 2500, 60 പേജിന് 3500

passport

ന്യൂഡൽഹി: പാസ്‌പോർട്ട് നിരക്കുകൾ കേന്ദ്രസർക്കാർ വ‌ർദ്ധിപ്പിച്ചു. 18 മുതൽ 60 വയസ് വരെ പുതിയ പാസ്‌പോർട്ടിനും പുതുക്കലിനും 2500 രൂപ ഫീസടയ്‌ക്കണം. നിലവിൽ 1500 രൂപയാണ്.

60 പേജുള്ള പാസ്‌പോർട്ടിന് 3500 രൂപയാകും. നിലവിൽ 2000 രൂപ. അപേക്ഷിച്ച് മൂന്നാം പ്രവൃത്തി ദിവസം കിട്ടുന്ന തത്കാലിന് 36 പേജെങ്കിൽ 5000 രൂപയും 60 പേജെങ്കിൽ 6000 രൂപയുമാണ് ഫീസ്. നിലവിലിത് യഥാക്രമം 3500, 4000 രൂപയാണ്.

ജൂലായ് 1 മുതൽ നിരക്കുവ‌ർദ്ധന പ്രാബല്യത്തിൽ വരും. 1980ലെ പാസ്‌പോർട്ട് ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയത്. മുതിർന്നവരുടെ പാസ്‌പോർട്ടിന്റെ കാലാവധി 10 വർഷമാണ്. കുട്ടികളുടേത് 5 വർഷം അല്ലെങ്കിൽ 18 വയസ് ഏതാണോ ആദ്യം വരുന്നത്​.

പാ​സ്‌​പോ​ർ​ട്ട് ന​ഷ്‌​ട​പ്പെ​ട്ടാൽ പുതി​യതി​ന്

 36 പേജ്: ₹ 5000

തത്കാൽ: 7500

60 പേജ്: ₹6000

തത്കാൽ: 8500

വി​ദേ​ശ​ത്തു​ ​നി​ന്നു​ള്ള
അ​പേ​ക്ഷ​ക​ളിൽ (36പേജ്)

 നോർമൽ: 250 യു.എസ് ഡോളർ

 തത്കാൽ: 375 യു.എസ് ഡോളർ

വി​ദേ​ശ​ത്തു​ ​നി​ന്നു​ള്ള
അ​പേ​ക്ഷ​ക​ളിൽ (60 പേജ്

നോർമൽ: 300 യു.എസ് ഡോളർ

തത്കാൽ: 425 യു.എസ് ഡോളർ

മറ്റു നിരക്കുകൾ

 സർട്ടിഫിക്കറ്റ് ഒഫ് ഐഡന്റിറ്റി: ₹ 1000

 പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ: ₹ 750

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, PASSPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360