
ന്യൂഡൽഹി: കെ.പി.സി.സി അദ്ധ്യക്ഷ പദവി ലക്ഷ്യമിട്ട് ഹൈക്കാമൻഡ് നേതാക്കളുമായുള്ള ചർച്ചയ്‌ക്കായി മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ ഡൽഹിയിൽ. ഇന്നലെ കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. നാല് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുമായി കൂടിക്കാഴ്‌ച നിശ്ചയിച്ചിരുന്നെങ്കിലും അദ്ദേഹം ബംഗളൂരുവിലേക്ക് പോയതിനാൽ കാണാനായില്ല. ഇന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ കാണും. വിദേശത്തുള്ള രാഹുൽ ഗാന്ധി തിരിച്ചെത്തിയ ശേഷമാകും കെ.പി.സി.സി അദ്ധ്യക്ഷന്റെ പ്രഖ്യാപനമെന്നാണ് സൂചന. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്,ആന്റോ ആന്റണി എന്നിവർ കെ.പി.സി.സി അദ്ധ്യക്ഷ പദവിക്കായി നീങ്ങൾ നടത്തുന്നതിനാൽ തന്റെ യോഗ്യത ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്തുകയാണ് വാഴക്കന്റെ ലക്ഷ്യം. മന്ത്രിയായ സണ്ണി ജോസഫ് രാജിവയ്‌ക്കുമ്പോൾ കെ.പി.സി.സിക്ക് പൂർണ സമയ അദ്ധ്യക്ഷൻ വേണമെന്ന് അദ്ദേഹം ചർച്ചയിൽ സൂചിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |