SignIn
Kerala Kaumudi Online
Saturday, 11 July 2026 12.55 PM IST

കുട്ടികളുടെ ലൈംഗികത: ഇൻസ്റ്റഗ്രാം പരസ്യം നീക്കണം

instagram

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാം മേസേജ് ആപ്പിൽ നിന്ന് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള പരസ്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ മാതൃ കമ്പനിയായ മെറ്റയോട് കേന്ദ്രം. ഇക്കാര്യത്തിൽ ഏഴു ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനും കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയം ആവശ്യപ്പെട്ടു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം അഥവാ ചൈൽഡ് സെക്‌ഷുവൽ എക്‌‌സ്‌പ്ളോയിറ്റേഷൻ ആൻഡ് അബ്യൂസ് (സി.എസ്.ഇ.എ.എം) വിഭാഗത്തിൽപ്പെടുന്ന പരസ്യങ്ങളടക്കം എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്യാനാണ് ഉത്തരവ്. ഇല്ലെങ്കിൽ പോക്‌സോ വകുപ്പ് പ്രകാരമുള്ള നടപടി നേരിടേണ്ടി വരും. കഴിഞ്ഞ ദിവസം ബി.ബി.സിയാണ് അന്വേഷണാത്മക റിപ്പോർട്ടിലൂടെ ഇൻസ്റ്റഗ്രാമിലെ ഇത്തരം പരസ്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INSTAGRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360