
ന്യൂഡൽഹി: അടിയന്തരാവസ്ഥ ഏർപ്പെടുത്തി രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് ജനാധിപത്യ സംരക്ഷണത്തെക്കുറിച്ച് പ്രസംഗിക്കാൻ അവകാശമില്ലെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദേശ ശക്തികളുടെ ഉപകരണമായി രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നു. ഭരണഘടനയുടെ പേജുകൾ കീറിമുറിച്ചത് കോൺഗ്രസും അതിന്റെ ശക്തരായ നേതാക്കളുമാണെന്നും ജാർഖണ്ഡിലെ റാഞ്ചിൽ നടന്ന യോഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് ഒരിക്കലും ഭരണഘടനയനുസരിച്ച് രാജ്യം നയിച്ചില്ല. സ്വന്തം കുടുംബത്തിന്റെ നിയമങ്ങളാണ് അവർ പരിഗണിച്ചത്. രാജ്യത്തുടനീളം പല സംസ്ഥാനങ്ങളിലും രാഷ്ട്രപതി ഭരണം നടപ്പാക്കി. അടിയന്തരാവസ്ഥയുടെ ഒരു യുഗത്തിലൂടെ രാജ്യം കടന്നുപോയി. അങ്ങനെ ഭരണഘടന കീറിമുറിച്ചവരാണ് സംരക്ഷണത്തിനായി നിലവിളിക്കുന്നത്.
രാജ്യത്തെ പൗരന്മാരുടെ വോട്ടുകളല്ല, നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നതിലാണ് അവരുടെ ആശങ്ക. ബീഹാറിൽ അടക്കം വോട്ടർ പട്ടിക പരിശോധിക്കാൻ സമയം ലഭിച്ചിട്ടും പരാതിപ്പെട്ടില്ല. വിദേശ ശക്തികളുമായി ചേർന്ന് ഇന്ത്യയെ അസ്ഥിരപ്പെടുത്തുകയാണ് രാഹുലിന്റെ ലക്ഷ്യം. അദ്ദേഹം പൂർണമായും ഒരു വിദേശ 'ഉപകരണ'മായി പ്രവർത്തിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |