
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തിലെ വീഴ്ചകൾ പരിശോധിക്കാൻ മുൻ ചീഫ് ജസ്റ്റിസ്,അല്ലെങ്കിൽ മുൻ ജഡ്ജി അദ്ധ്യക്ഷനായ സ്വതന്ത്ര സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ തീരുമാനങ്ങളെ കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും എതിർത്തെന്ന വാർത്ത ഉദ്ധരിച്ചാണ് ഹർജി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മതചിഹ്നങ്ങൾ,സാമുദായിക അഭ്യർത്ഥനകൾ, വിദ്വേഷ പ്രസംഗം എന്നിവയ്ക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തണമെന്നും അഭിഭാഷകൻ വിശാൽ തിവാരി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |