
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്.സി.ആർ.എ) പുതിയ ഭേദഗതികളിൽ
ആശങ്ക വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രൈസ്‌തവരെ ലക്ഷ്യമിട്ടുള്ളതല്ലെന്നും കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ) പ്രതിനിധി സംഘത്തിന് ഉറപ്പുനൽകി. കോൺഗ്രസ് സർക്കാർ 2010ൽ നടപ്പിലാക്കിയ നിയമത്തിൽ അപകടകരമല്ലാത്ത മാറ്റങ്ങളാണ് വരുത്തുന്നത്. വിദേശ സംഭാവനയുടെ 30 ശതമാനമായ ഏകദേശം 3000 കോടി രൂപയോളം മാത്രമാണ് ക്രൈസ്തവ സംഘടനകൾക്കുവരുന്നതെന്നും ബില്ലിന് മുൻകാല പ്രാബല്യം ഉണ്ടാകില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് കർദിനാൾ ഡോ. ആന്റണി പൂല, സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് ഡോ. അനിൽ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ, കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് അന്റോസ് ആന്റണി, പൊളിറ്റിക്കൽ അഡ്വൈസർ ജോനാഥൻ തുടങ്ങിയവർ അമിത്ഷായുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |