
ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർക്ക് പുതിയ നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. എസ്.ഐ.ആറിന് ശേഷമുള്ള വോട്ടർ പട്ടികയിൽ മാതാപിതാക്കളുടെ പേരുണ്ടെന്ന ഡിക്ലറേഷൻ ഓൺലൈനായി നൽകുന്ന അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. എങ്കിലേ പേര് ചേർക്കാനാവൂ. കമ്മിഷൻ വെബ്സൈറ്റിലെ ഫോം 6ലാണ് ഇതുസംബന്ധിച്ച മാറ്റം കൊണ്ടുവന്നത്. അതേസമയം, എസ്.ഐ.ആറിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവായ കുടുംബങ്ങളിൽ പെട്ടവർക്ക് ഇത് തിരിച്ചടിയാകുമോ എന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |