SignIn
Kerala Kaumudi Online
Friday, 23 October 2026 3.40 AM IST

പ്രതിഷേധ ചിത്രങ്ങൾ നയവിരുദ്ധം; ബിക്കാനീർ ഹൗസ്

bikkaneir-house

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകൻ റയ്‌ഹാൻ വാദ്ര‌യുടെ പ്രദർശനത്തിൽനിന്ന് ചിത്രങ്ങൾ നീക്കിയതിനെച്ചൊല്ലിയ വിവാദത്തിൽ വിശദീകരണവുമായി ബിക്കാനീർ ഹൗസ് മാനേജ്‌മെന്റ്. ഡൽഹിയിലെ യുവജനപ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ചില ചിത്രങ്ങൾ സ്ഥാപനത്തിന്റെ നയവുമായി പൊരുത്തപ്പെടാത്തതിനാലാണ് നീക്കാൻ ആവശ്യപ്പെട്ടതെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. എന്നാൽ ഏത് നയത്തിലെ ഏത് വ്യവസ്ഥയാണ് ചിത്രങ്ങൾക്ക് ബാധകമായതെന്ന് വിശദീകരിച്ചിട്ടില്ല. റയ്‌ഹാന്റെ 'നോ ഐഡിയ ഈസ് ഫൈനൽ' എന്ന പ്രദർശനം തുടങ്ങുന്നതിന് മണിക്കൂറുകൾക്കുമുമ്പാണ് ചിത്രങ്ങൾ നീക്കാൻ ആവശ്യപ്പെട്ടതെന്നാണ് ആരോപണം. ഡൽഹിയിലെ യുവജനപ്രക്ഷോഭങ്ങൾ രേഖപ്പെടുത്തിയ ചിത്രങ്ങളുൾപ്പെടെ 105 ചിത്രങ്ങളിൽ 70 എണ്ണം നീക്കാൻ അധികൃതർ ആവശ്യപ്പെട്ടതായി റയ്ഹാൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BIKKANEIR HOUSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360