SignIn
Kerala Kaumudi Online
Tuesday, 21 July 2026 2.27 PM IST

സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 38

ന്യൂഡൽഹി: സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 34ൽ നിന്ന് 38 ആക്കാനുള്ള ബിൽ കേന്ദ്രസ‌ർക്കാ‌ർ ലോക്‌സഭയിൽ അവതരിപ്പിച്ചു. നീറ്റ് ചോദ്യപേപ്പ‌ർ ചോർച്ച,​അയോദ്ധ്യ സംഭാവനക്കൊള്ള എന്നിവയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണിത്. 'സുപ്രീംകോ‌ർട്ട് (നമ്പർ ഒഫ് ജഡ്‌ജസ്)​ അമെൻഡ്മെന്റ് ബിൽ 2026' കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാളാണ് ബിൽ അവതരിപ്പിച്ചത്. നേരത്തെ ഓർഡിനൻസ് പുറത്തിറക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഉൾപ്പെടെയാണ് 38 പേർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360