SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.36 AM IST

ചരക്കുകപ്പൽ ആക്രമണം: പ്രതിഷേധമറിയിച്ച് ഇന്ത്യ

russia-

ന്യൂഡൽഹി: യുക്രെയിൻ തീരത്ത് ചരക്കുകപ്പലിനുനേരെയുണ്ടായ ആക്രമണത്തിൽ മലയാളിയടക്കം നാലു ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധമറിയിച്ച് ഇന്ത്യ. ഡൽഹിയിലെ റഷ്യൻ നയതന്ത്ര പ്രതിനിധി വ്ളാദിമിർ ലാഡനോവിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടു.

രാജ്യാന്തര കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഹനിക്കുന്ന ഇത്തരം നടപടി ഒഴിവാക്കണമെന്നും സിവിലിയൻ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് യുക്രെയ്നിലെ ഒഡേസ തുറമുഖത്തു നിന്നു പുറപ്പെട്ട ഗിനിയ-ബിസാവു പതാകയുള്ള എം.വി ഗോൾഡൺ ലിയോ എന്ന ചരക്കുകപ്പലിനുനേരെ ആക്രമണമുണ്ടായത്. 10 ജീവനക്കാർ കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ ചീഫ് ഓഫീസർ അഖിൽ ജോയനാണ് മരിച്ച മലയാളി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUSSIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360