
കൊൽക്കത്ത: ഭിന്നതകൾ മറന്ന് ബി.ജെ.പിക്കെതിരേ ഒരുമിച്ച് പോരാടാമെന്ന് പശ്ചിമബംഗാളിലെ പ്രതിപക്ഷ പാർട്ടികളോട് മുൻമുഖ്യമന്ത്രി മമതാ ബാനർജി. കൊൽക്കത്തയിൽ നടന്ന രക്തസാക്ഷിദിന റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ബി.ജെ.പിക്കെതിരെ പോരാടാൻ എല്ലാവരും ഇന്ത്യാസഖ്യത്തിന്റെ കുടക്കീഴിൽ ഒത്തുചേരണം. എനിക്കൊരു ഈഗോയുമില്ല.
എല്ലാവരും ഒത്തുചേർന്ന് പോരാടാൻ അഭ്യർത്ഥിക്കുകയാണ്. തൃണമൂൽ വിട്ടുപോയ നേതാക്കൾ വഞ്ചകരാണെന്നും അവരെ പാർട്ടിയിലേക്ക് മടങ്ങിവരാൻ അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |