SignIn
Kerala Kaumudi Online
Monday, 27 July 2026 2.27 AM IST

ഇത് തുടക്കം മാത്രം: സിജെപി

hg
സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കെ

ന്യൂഡൽഹി: ജന്തർ മന്ദറിലെ സമരം അവസാനിപ്പിച്ചെങ്കിലും വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ടുള്ള പരിവർത്തനങ്ങൾക്കായി കോക്രോച്ച് ജനതാപാർട്ടി(സി.ജെ.പി) പ്രവർത്തനം തുടരുമെന്ന് സ്ഥാപകൻ അഭിജിത് ദീപ്‌കെ. ഡൽഹി പ്രതിഷേധം വലിയ ഒരു ദൗത്യത്തിന്റെ ആദ്യ അദ്ധ്യായം മാത്രമാണെന്നും പറഞ്ഞു.

പ്രതിഷേധം അവസാനിപ്പിച്ചതുകൊണ്ട് പ്ര സ്ഥാനം അവസാനിച്ചു എന്നർത്ഥമില്ല. ഇത് ഒരു തുടക്കം മാത്രമാണ്. കോക്രോച്ച് ജനതാ പാർട്ടിക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ലഭ്യമാകണം. ജൂലായ് 20 ന് പാർലമെന്റ് മാർച്ചിനിടെ വിദ്യാർത്ഥികളെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പറഞ്ഞു.

ചീഫ് ജസ്റ്റിന് നന്ദി

തൊഴിലില്ലാത്ത യുവാക്കളെ 'പാറ്റകൾ'എന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞ് അഭിജീത് ദീപ്‌കെ. താങ്കൾ അന്ന് അങ്ങനെ വിളിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇന്ത്യയിലെത്തില്ലായിരുന്നു. രാജ്യത്തെ യുവാക്കൾ തെരുവിലിറങ്ങില്ലായിരുന്നു. ധർമേന്ദ്ര പ്രധാന്റെ രാജി സംഭവിക്കില്ലായിരുന്നു-ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, CJP FOUNDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360