SignIn
Kerala Kaumudi Online
Wednesday, 29 July 2026 2.50 AM IST

ലേബർ കോഡിൽ മാറ്റം: ബി.എം.എസ് പ്രക്ഷോഭം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പുതിയ ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധ ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ്)ആഗസ്റ്റ് 17ന് രാജ്യവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രക്ഷോഭം നടത്തും. ഇ.എസ്.ഐ പരിധി 21,000ൽ നിന്ന് 42,​000 രൂപയാക്കുക, ഇ.പി.എഫ് മിനിമം പെൻഷൻ 1000ൽ നിന്ന് 7500 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കാൻ ജാർഖണ്ടിലെ റാഞ്ചിയിൽ നടന്ന ദേശീയ സമിതി യോഗത്തിൽ തീരുമാനിച്ചു.

സരള ബിർള യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന യോഗത്തിൽ ബി.എം.എസ് അഖിലേന്ത്യ പ്രസിഡന്റ് എസ്. മല്ലേശ്യം അദ്ധ്യഷത വഹിച്ചു . ജനറൽ സെക്രട്ടറി സുരേന്ദ്രകുമാർ പാണ്ഡേ, സംഘടനാ സെകട്ടറി ബി.സുരേന്ദ്രൻ, മുൻ അഖിലേന്ത്യ പ്രസിഡന്റുമാരായ സി.കെ. സജി നാരായണൻ, ഹിരൺമയ് പാണ്ടിയ തുടങ്ങിയവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360