SignIn
Kerala Kaumudi Online
Friday, 24 July 2026 3.32 AM IST

നീറ്റ് ചോർച്ചയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം: 'തോറ്റാലും കുഴപ്പമില്ല, തട്ടിപ്പ് നടത്തരുത്'; ആഹ്വാനവുമായി ക്രിക്കറ്റ് ഇതിഹാസം

READ ENGLISH VERSION
sachin-tendulkar-
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ

ന്യൂഡൽഹി: രാജ്യത്ത് നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. അധ്വാനത്തിന് അർഹമായ ഫലം ലഭിക്കുന്ന ഒരു സംസ്‌കാരം നാം വളർത്തിയെടുക്കണമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. കഠിനാധ്വാനത്തിന് ഫലം ലഭിക്കാതെ വരുമ്പോൾ വിദ്യാർത്ഥികൾക്ക് നിരാശ തോന്നുമായിരിക്കും, എന്നാൽ ഇത്തരമൊരു സാഹചര്യം ഇനി ഉണ്ടാകാതിരിക്കാൻ നാം ഒന്നിച്ച് പ്രവർത്തിക്കണമെന്നും സച്ചിൻ കുറിച്ചു.

സച്ചിൻ ടെണ്ടുൽക്കറുടെ വാക്കുകൾ

'എന്റെ അച്ഛൻ ഒരു പ്രൊഫസറായിരുന്നു. നിരവധി വിദ്യാർത്ഥികൾക്ക് അദ്ദേഹം വഴികാട്ടിയുമായിരുന്നു. ചെറുപ്പത്തിൽ അദ്ദേഹം എനിക്ക് പഠിപ്പിച്ചു തന്ന ഒരു പാഠം,​ പരാജയപ്പെട്ടാലും കുഴപ്പമില്ല, പക്ഷെ തട്ടിപ്പ് നടത്തരുത്. ഒരിക്കലും കുറുക്കുവഴികൾ തേടരുതെന്നാണ്. സമൂഹത്തിലെ മുതിർന്ന വ്യക്തികൾ എന്ന നിലയിൽ നല്ലൊരു സംസ്‌കാരം രൂപപ്പെടുത്തിയെടുക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. അധ്വാനത്തേക്കാളുപരി ഫലത്തിന് മാത്രം മുൻഗണന നൽകുന്ന ഒരു സമൂഹം യോഗ്യതയ്ക്ക് പകരം കുറുക്കുവഴികളാകും തിരഞ്ഞെടുക്കുക.

ഇന്ന് തങ്ങളുടെ കഠിനാധ്വാനത്തിന് അർഹമായ ഫലം ലഭിച്ചില്ലെന്ന് കരുതി വിദ്യാർത്ഥികൾ നിരാശരാകുന്നത് സ്വാഭാവികമാണ്. എന്നാൽ അവർക്ക് ഇനിയൊരിക്കലും ഇത്തരമൊരു അവസ്ഥ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ നമ്മളെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. സ്വപ്നങ്ങളും ഊർജ്ജവും നിറഞ്ഞതാണ് യുവ ഇന്ത്യ. നമ്മുടെ വിജയത്തിന്റെ ഇന്ധനമാണവർ. മാതാപിതാക്കൾ, അദ്ധ്യാപകർ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സ്‌കൂളുകൾ, ഭരണാധികാരികൾ എന്നിവരടങ്ങുന്ന ഈ സമൂഹത്തിന് നമ്മുടെ യുവാക്കളെ പ്രോത്സാഹിപ്പിക്കാനും ഊർജ്ജസ്വലരായി നിലനിർത്താനും ഉത്തരവാദിത്തമുണ്ട്.

കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്ന, സത്യസന്ധത പ്രോത്സാഹിപ്പിക്കപ്പെടുന്ന, യോഗ്യത ജയിക്കുന്ന അന്തരീക്ഷം നാം സൃഷ്ടിക്കണം. നമ്മുടെ കുട്ടികളുടെ ഭാവിയെ ശക്തിപ്പെടുത്തുന്നതിനും അവരുടെ ആഗ്രഹങ്ങളെ സംരക്ഷിക്കാനുമുള്ള പരിഹാരങ്ങൾ നാം കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ജയ് ഹിന്ദ്'- സച്ചിൻ കൂട്ടിച്ചേർത്തു.

English Summary

Cricket legend Sachin Tendulkar has spoken out regarding student protests over the NEET exam paper leak, stressing the need to build a culture that values hard work, honesty, and merit.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SACHIN TENDULKAR, NEET PROTEST, JANTAR MANTAR CLASH, LATESTNEWS, SACHIN MESSAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360