SignIn
Kerala Kaumudi Online
Tuesday, 13 October 2026 3.06 AM IST

'കേരളം വിടാൻ ആലോചിക്കുന്നു, മെഡൽ നേടിയിട്ടും അവഗണന'; മറ്റു സംസ്ഥാനങ്ങൾ നൽകുന്നത് കോടികളെന്ന് ആൻസി സോജൻ

READ ENGLISH VERSION
ancy-sojan-
ആൻസി സോജൻ

തിരുവനന്തപുരം: ഇക്കഴി‌ഞ്ഞ ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന് വേണ്ടി വെള്ളി മെഡൽ നേടിയ ലോംഗ്ജമ്പ് താരം ആൻസി സോജൻ കേരളം വിടാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയുടെ അഭിമാനമായി മാറിയിട്ടും സംസ്ഥാന കായിക മന്ത്രിയോ മുഖ്യമന്ത്രിയോ തന്നോട് നേരിട്ട് സംസാരിക്കാനോ അഭിനന്ദിക്കാനോ പോലും തയ്യാറായില്ലെന്ന് ആൻസി പറഞ്ഞു.

തമിഴ്നാട് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങൾ അവരുടെ നാട്ടിലെ കായികതാരങ്ങൾക്ക് മികച്ച പിന്തുണയും അംഗീകാരവും നൽകി ആദരിക്കുമ്പോൾ കേരളത്തിൽ താൻ നേരിടുന്ന അവസ്ഥ ഓർത്ത് വലിയ വിഷമം തോന്നുന്നുവെന്ന് ആൻസി ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. തമിഴ്നാട് സർക്കാർ ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് അനുമോദനവും പാരിതോഷികവും മുഖ്യമന്ത്രി വിജയ്‌യുടെ സാന്നിദ്ധ്യത്തിൽ നൽകിയത് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു.

കേരളത്തിന്റെ ഭാഗത്തുനിന്നുള്ള അവഗണനയെത്തുടർന്ന് കേരളം വിടാൻ ആലോചിക്കുന്നതായും താരം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ കായിക താരങ്ങൾക്ക് ലഭിക്കുന്നത് മികച്ച പരിഗണനയും ഉയർന്ന പാരിതോഷികങ്ങളുമാണെന്നും കേരളത്തിൽ അർഹിച്ച അംഗീകാരം ലഭിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

'മറ്റു സംസ്ഥാനങ്ങളിൽ റിലേ മെഡൽ നേടിയവർക്ക് പോലും കോടികൾ പാരിതോഷികമായി ലഭിക്കുമ്പോൾ വ്യക്തിഗത മെഡൽ നേടിയിട്ടും അർഹമായ പരിഗണന ലഭിക്കാത്തതിൽ വലിയ വിഷമമുണ്ട്. തമിഴ്നാടും പഞ്ചാബും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കായികമേഖലയെ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുകയും മെഡൽ ജേതാക്കൾക്ക് കോടികൾ നൽകുകയും ചെയ്യുന്നുണ്ട്. കൂടാതെ, ഒളിമ്പിക്സിനായി എലൈറ്റ് അത്ലറ്റുകളെ സജ്ജരാക്കാൻ മാസം ഒരു ലക്ഷം രൂപ വീതം സ്‌റ്റൈപ്പെൻഡ് നൽകുന്ന പദ്ധതികൾ തമിഴ്നാട്ടിലൊക്കെയുണ്ട് എന്നാൽ ഇത്തരം സ്‌കീമുകളൊന്നും കേരളത്തിലില്ല.'-ആൻസി പറഞ്ഞു.

ഏഷ്യൻ ഗെയിംസ് കഴിഞ്ഞ് മടങ്ങിയെത്തിയിട്ടും നേരിട്ട് വിളിച്ച് അഭിനന്ദിക്കാൻ പോലും അധികൃതർ തയ്യാറായില്ല. താൻ സംസ്ഥാനം വിടാൻ ആലോചിക്കുന്നു എന്ന വിവരങ്ങൾ പുറത്തുവന്നതോടെ കായിക മന്ത്രി വിളിച്ച് സംസാരിക്കുകയും പ്രശ്‌നങ്ങൾ പരിശോധിച്ച് പരിഹരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ ഔദ്യോഗികമായി ചടങ്ങ് സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെന്നും ആൻസി പറഞ്ഞു.

English Summary

Long jumper Ancy Sojan, who won a silver medal for India at the recent Asian Games, is reportedly considering leaving Kerala over alleged neglect by the state. She expressed disappointment over the lack of recognition and support compared with other states. After reports emerged about her decision, Kerala’s sports minister contacted her and promised to examine her concerns and organise an official felicitation ceremony.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANCY SOJAN MALAYALAM, ANCY SOJAN KERALA, ASIAN GAMES SILVER MEDAL, KERALA SPORTS, ANCY SOJAN SILVER MEDAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360